Saturday, December 20, 2025

ഷൂസിനുള്ളിലെ ചെറു അറകളിലും വസ്ത്രങ്ങൾക്കിടയിലും ഒളിപ്പിച്ചു! സുഡാനിൽ നിന്നെത്തിയ 23 യാത്രക്കാരിൽ നിന്നായി കിലോ കണക്കിന് സ്വർണ്ണം പിടികൂടി

ഹൈദരാബാദ്: വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. സുഡാനിൽ നിന്നെത്തിയ 23 യാത്രക്കാരിൽ നിന്നായി 14.09 കിലോ സ്വർണ്ണം പിടിച്ചെടുത്തു.സുഡാനിൽ നിന്ന് ഷാർജ വഴിയാണ് ഇവരെത്തിയത്.

ഷൂസിനുള്ളിലെ ചെറു അറകളിലും വസ്ത്രങ്ങൾക്കിടയിലും നിന്നാണ് സ്വർണ്ണം കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വർണ്ണത്തിന് എട്ട് കോടി രൂപയോളം വില വരും. ഹൈദരാബാദ് വിമാനത്താവളത്തിൽ അടുത്തിടെ കസ്റ്റംസ് നടത്തിയ ഏറ്റവും വലിയ സ്വർണ്ണവേട്ടയാണിത്.

Related Articles

Latest Articles