Friday, December 19, 2025

ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിൽ അതീവ ജാഗ്രത; പൂഞ്ചില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു; ആക്രമണം നടത്തിയ ഭീകരർക്കായി തിരച്ചിൽ ശക്തം

ദില്ലി: ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ മേഖല അതീവ ജാഗ്രതയിൽ. ആക്രമണം നടത്തിയ ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്. ആക്രമണത്തിൽ ഒരു വ്യോമസേന സൈനികൻ വീര്യമൃത്യു വരിച്ചിരുന്നു. ഒരു സൈനികന്‍റെ നില ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റ മറ്റ് മൂന്ന് പേരുടെ നില തൃപ്തികരമാണ്.

രണ്ടു സൈനിക വാഹനങ്ങളിലായി സഞ്ചരിച്ച സൈനികർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഈ മേഖലയിൽ മെയ് 25 ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉണ്ടായ ആക്രമണത്തെ ഏറെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. അതേസമയം, ഭീകരക്രമണം നടന്ന പൂഞ്ചിലെ ഷാസിതാറിൽ കൂടുതൽ സൈനികരെ എത്തിച്ചു. ഭീകരർക്കായി വ്യാപക തിരച്ചിൽ തുടരുന്നു.

Related Articles

Latest Articles