Saturday, December 13, 2025

അവനവൻ കുഴിച്ച കുഴിയിൽ !! കർണാടകയിലെ കോൺഗ്രസ് എംഎൽഎ യുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി ഹൈക്കോടതി; വീണ്ടും വോട്ടെണ്ണാൻ ഉത്തരവ്

ബംഗളൂരു: കർണാടകയിലെ മാലൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ കെ വൈ നഞ്ചെഗൗഡയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി. ബിജെപി സ്ഥാനാർത്ഥിയായിരുന്ന കെ.എസ്. മഞ്ജുനാഥ് ഗൗഡ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ആർ. ദേവദാസിന്റെ സിംഗിൾ ജഡ്ജി ബെഞ്ചിന്റെ ഉത്തരവ്. പുതിയ വോട്ടെണ്ണൽ നടത്തി നാല് ആഴ്ചക്കുള്ളിൽ ഫലം പ്രഖ്യാപിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിർദ്ദേശിച്ചു. വോട്ടെണ്ണൽ പ്രക്രിയയിൽ ക്രമക്കേടുകളും വീഴ്ചകളും ഉണ്ടെന്നും ആയതിനാൽ പ്രഖ്യാപിച്ച ഫലം റദ്ദാക്കണമെന്നുമായിരുന്നു ഹർജിയിൽ കെ.എസ്. മഞ്ജുനാഥ് ഗൗഡ ആവശ്യപ്പെട്ടിരുന്നത്,

വോട്ടെണ്ണൽ പ്രക്രിയയുടെ വീഡിയോ ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് സുരക്ഷിതമാക്കിയിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാൻ മുൻ കോലാർ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ വെങ്കടരാജുവിനോട് കോടതി നിർദ്ദേശിച്ചു. ഇത് സംബന്ധിച്ച സർട്ടിഫിക്കറ്റ് കോടതിയിൽ സമർപ്പിക്കണമെന്നും കർണാടക ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ കോൺഗ്രസ് എംഎൽഎക്ക് സുപ്രീംകോടതിയെ സമീപിക്കാൻ 30 ദിവസത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്.

Related Articles

Latest Articles