Kerala

പിങ്ക് പൊലീസ് പൊതുജനമധ്യത്തിൽ അപമാനിച്ച കുട്ടിക്ക് ഒന്നരലക്ഷം നഷ്​ടപരിഹാരം നല്‍കാൻ ഹൈകോടതി ഉത്തരവ്: ഉദ്യോഗസ്ഥക്കെതിരെ കടുത്ത നടപടി

കൊച്ചി: ആറ്റിങ്ങലിൽ മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ച് പിങ്ക് പൊലീസ് പൊതുജനമധ്യത്തിൽ അപമാനിച്ച പെൺകുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്​ടപരിഹാരം നല്‍കാൻ ഹൈകോടതി ഉത്തരവിട്ടു.

പൊലീസുകാരിക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്ന് നിർദേശം നൽകിയ കോടതി, പരാതിക്കാരിയായ കുട്ടിക്ക് 25,000 രൂപ കോടതിച്ചെലവായി നൽകണമെന്നും ഉത്തരവിട്ടു. ഒന്നര ലക്ഷം രൂപ സർക്കാറാണ് നഷ്ടപരിഹാരമായി നൽകേണ്ടത്.

അതേസമയം സംഭവത്തിൽ കുറ്റക്കാരിയായ പൊലീസ് ഉദ്യോഗസ്ഥക്ക് ജനങ്ങളുമായി ഇടപെടുന്നത് സംബന്ധിച്ച് പ്രത്യേക പരിശീലനം നൽകണം. ക്രമസമാധാന പരിപാലനത്തിൽ നിന്ന് ഇവരെ മാറ്റിനിർത്തണമെന്നും കോടതി വ്യക്തമാക്കി. പെൺകുട്ടി നഷ്ടപരിഹാരത്തിന് അർഹയാണെന്ന് കോടതി നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

നേരത്തെ നമ്പി നാരായണന് സർക്കാർ നഷ്ടപരിഹാരം നൽകിയ മാതൃകയിൽ കുട്ടിക്കും നൽകണമെന്ന് കോടതി നിർദേശിച്ചെങ്കിലും നഷ്ടപരിഹാരം നൽകാനാവില്ലെന്ന മറുപടിയാണ് സർക്കാർ നൽകിയത്. ഉ​ദ്യോ​ഗ​സ്ഥ​ക്കെ​തി​രെ കൂ​ടു​ത​ൽ ശി​ക്ഷ ആ​വ​ശ്യ​മി​ല്ലെന്നും കുട്ടിയുടെ മൗ​ലി​കാ​വ​കാ​ശം ലം​ഘി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നുമായിരുന്നു സ​ർ​ക്കാ​ർ വാ​ദം.

admin

Recent Posts

ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന സമ്മേളനം ഇന്ന്; ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍; തത്സമയ ദൃശ്യങ്ങളുമായി തത്വമയി

തിരുവനന്തപുരം: ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ സംസ്ഥാന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ 10ന് കോട്ടയ്‌ക്കകം പ്രിയദര്‍ശനി ഹാളില്‍…

5 mins ago

തൃശ്ശൂർ, പാലക്കാട് ജില്ലകളില്‍ വീണ്ടും ഭൂചലനം; ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍

തൃശ്ശൂർ: തൃശ്ശൂർ പാലക്കാടും ഇന്നും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസവും ഈ മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. തൃശ്ശൂരില്‍ ഇന്ന്…

37 mins ago

നിങ്ങളുടെ ഈയാഴ്ച എങ്ങനെ ? രാശി ഫലമറിയാൻ ചൈതന്യം I PALKULANGARA GANAPATHI POTTI

നിങ്ങളുടെ ഈയാഴ്ച എങ്ങനെ ? രാശി ഫലമറിയാൻ ചൈതന്യം I PALKULANGARA GANAPATHI POTTI

39 mins ago

മലമൂത്ര വിസർജനത്തിന് ശേഷം മദ്രസ അദ്ധ്യാപകൻ കുട്ടികളെകൊണ്ട് തന്റെ സ്വകാര്യ ഭാഗങ്ങൾ ബലമായി കഴുകിക്കുന്നു !ഗുരുതര ആരോപണവുമായി വിദ്യാർത്ഥികൾ !

ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ മദ്രസയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെക്കൊണ്ട് മതപഠന സ്ഥാപനത്തിലെ മൗലവി തന്റെ സ്വകാര്യ ഭാഗങ്ങൾ കഴുകിച്ചതായി പരാതി.…

8 hours ago

ലോകകേരള സഭ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസ്സാക്കി| പലസ്തീന്‍ കഫിയ പിണറായിക്ക്

ലോക കേരള സഭയെന്നാല്‍ മലയാളികളായ എല്ലാ പ്രവാസികളേയും ഉള്‍പ്പെടുന്നതാണെന്നാണ് സങ്കല്‍പ്പം. ഏറെ വിവാദങ്ങളും ധൂര്‍ത്തും ആരോപിക്കപ്പെടുന്ന ഈ കൂട്ടായ്മ ഇപ്പോള്‍…

9 hours ago

ഗ്വാളിയോർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ പക്ഷി ഇടിച്ചു ! യാത്രക്കാർ സുരക്ഷിതർ

ദില്ലിയില്‍ നിന്ന് ബംഗളുരുവിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സപ്രസ് വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് യാത്ര വൈകി. ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ്…

10 hours ago