ദില്ലി: 2021ൽ ഇന്ത്യക്കാർ ഏറ്റവുമധികം ഓർഡർ ചെയ്തത ഭക്ഷണം ബിരിയാണിയെന്ന് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗി. ഒരു മിനിറ്റിൽ 115 ബിരിയാണി വീതം വിറ്റുപോയെന്നാണ് സ്വിഗ്ഗിയുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നത്.
രാത്രി പത്ത് മണിക്ക് ശേഷം ഇന്ത്യക്കാർ ഏറ്റവുമധികം ഓർഡർ ചെയ്ത ഭക്ഷണം ഏതാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ചീസ് ഗാർലിക് ബ്രഡും പോപ്കോണും ഫ്രഞ്ച് ഫ്രൈസുമാണ് രാത്രി പത്ത് മണിക്ക് ശേഷം ഏറ്റവുമധികം ഓർഡർ ചെയ്തത്. സ്വഗിയുടെ കണക്കുകൾ പ്രകാരം ഇന്ത്യക്കാർക്ക് ബിരിയാണിയോടും മധുരാഹാരങ്ങളോടുമുള്ള ഇഷ്ടത്തിൽ കുറവ് വന്നിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്.
ഹെൽത്തി ഫുഡിന് വേണ്ടിയുള്ള അന്വേഷണത്തിലും വലിയ വർധനവുണ്ടായി. ഇത്തരം ഭക്ഷണശാലകളിലേക്കുള്ള ഓർഡറുകളുടെ എണ്ണം 200 ശതമാനം വർധിച്ചു. ബെംഗളൂരുവിലാണ് ഈ ശീലക്കാർ കൂടുതലുള്ളത്. അതേസമയം സ്പെയിനിലെ ലോകപ്രശസ്തമായ തക്കാളി ഉൽസവം 11 വർഷത്തേക്ക് നടത്താൻ ആവശ്യമായ തക്കാളിയാണ് ഇന്ത്യയിൽ ബിരിയാണി നിർമ്മാണത്തിനായി ഉപയോഗിച്ചതെന്ന് സ്വിഗിയുടെ റിപ്പോർട്ടിൽ പറയുന്നു.
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…
ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…
അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…
റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…
കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…