ജയ്പുര്‍: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ (Vijay Hazare Trophy) ക്വാർട്ടർ ഫൈനലിൽ കേരളത്തിനെതിരെ സർവീസസിന് 7 വിക്കറ്റ് ജയം. ഇതോടെ വിജയ് ഹസാരെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്ന് കേരളം പുറത്തായി. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 40.4 ഓവറിൽ 175 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ 19.1 ഓവർ ബാക്കിനിർത്തി മൂന്നു വിക്കറ്റ് മാത്രം നഷ്‌ടത്തിൽ സർവീസസ് ലക്ഷ്യത്തിലെത്തി.
കർണാടകയെ തോൽപ്പിച്ചെത്തിയ തമിഴ്നാടും ഉത്തർപ്രദേശിനെ തോൽപ്പിച്ചെത്തുന്ന ഹിമാചൽ പ്രദേശുമാണ് സെമിയിൽ കടന്ന മറ്റു ടീമുകൾ. കേരളത്തിനായി ഓപ്പണിങ് ബാറ്റർ രോഹൻ എസ് കുന്നുമ്മൽ നേടിയ അർധ സെഞ്ചുറിയാണ് കേരളത്തിന്റെ സ്‌കോർ 150 കടത്തിയത്. 25 ഓവറിൽ 2 വിക്കറ്റ് നഷ്‌ടത്തിൽ 105 റൺസ് എന്ന നിലയിൽ നിന്ന് തകർന്നടിയുകയായിരുന്നു കേരളം. 70 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ 8 വിക്കറ്റുകളാണ് നഷ്‌ടമായത്. അവസാന 14 റൺസിനിടെ അഞ്ച് വിക്കറ്റുകൾ വീണു.
കേരളമുയർത്തിയ 176 റൺസിന്റെ ദുർബലമായ വിജയലക്ഷ്യം 19.1 ഓവർ ബാക്കിനിർത്തിയാണ് സർവീസസ് മറികടന്നത്. തുടക്കത്തിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 12 റൺസെന്ന നിലയിൽ തകർന്ന സർവീസസിന്, മൂന്നാം വിക്കറ്റിൽ ഓപ്പണർ രവി ചൗഹാനും ക്യാപ്റ്റൻ രജത് പലിവാലും ചേർന്നുള്ള സെഞ്ചുറി കൂട്ടുകെട്ടാണ് വിജയം ഉറപ്പിച്ചത്.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…