Friday, May 3, 2024
spot_img

തെളിവുകള്‍ ശേഖരിക്കുന്നതിന് വേണ്ടി സമയം വേണം! നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ മൂന്ന് മാസം കൂടി ചോദിക്കാന്‍ ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തെളിവുകള്‍ ശേഖരിക്കാന്‍ സമയം വേണമെന്ന് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയില്‍ ആവശ്യപ്പെടും.അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം വേണം. മൂന്ന് മാസത്തെ സമയമാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ തേടുന്നത്.

കേസ് അട്ടിമറിക്കുന്നുവെന്ന് കാട്ടി അതിജീവിത നല്‍കിയ ഹര്‍ജിയും ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ രാഷ്‌ട്രീയ ഇടപെടല്‍ ഉണ്ടാകുന്നതായും കേസിലെ കുറ്റപത്രം നല്‍കുന്നത് തടയണമെന്നും ആവശ്യപ്പെടുന്ന ഹര്‍ജിയാണ് അതിജീവിത നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെയും ഇവര്‍ നേരില്‍കണ്ട് ഇക്കാര്യത്തിലെ തന്റെ ആശങ്ക അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍ നടിയ്‌ക്കൊപ്പമാണെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

നടിയുടെ ഭീതി അനാവശ്യമാണെന്നും കേസ് രാഷ്‌ട്രീയമായി ഉപയോഗിക്കരുതെന്നും കോടതിയില്‍ ഡയറക്‌ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു. ജസ്‌റ്റിസ് സിയാദ് റഹ്‌മാനാണ് ഹര്‍ജി ഇന്ന് പരിഗണിക്കുന്നത്.

Related Articles

Latest Articles