Hijab Controversy
ബെംഗളൂരു: ഹിജാബ് നിരോധനം റദ്ദാക്കണമെന്ന (Hijab Controversy)ഹർജിയിൽ കർണാടക ഹൈക്കോടതിയിൽ വാദം ഇന്നും തുടരും. ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് പ്രീ യൂണിവേഴ്സിറ്റി മുതലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് തുറക്കും. ഇവിടങ്ങളിൽ നിരീക്ഷണം കൂടുതൽ ശക്തമാക്കാൻ പോലീസിനു നിർദേശം നൽകിയിട്ടുണ്ട്.
യൂണിഫോമുള്ള കോളേജുകളിൽ ഹൈക്കോടതി ഇടക്കാല ഉത്തരവ് പാലിക്കണമെന്ന് അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കിയിരുന്നു. അതേസമയം പത്ത് വരെയുള്ള ക്ലാസുകൾ 14 മുതൽ ആരംഭിച്ചിരുന്നു. മതപരമായ വസ്ത്രങ്ങൾ ധരിച്ച് സ്‌കൂളുകളിൽ എത്തരുതെന്ന കോടതി നിർദേശത്തോടെയാണ് ക്ലാസുകൾ ആരംഭിച്ചത്.
എന്നാൽ ശിവമോഗ ഉൾപ്പെടെ പല ജില്ലകളിലും മുസ്ലീം പെൺകുട്ടികൾ ഹിജാബ് ധരിച്ചാണെത്തിയത്. ഇത് മാറ്റാതെ സ്‌കൂളിൽ പ്രവേശിക്കില്ലെന്ന വാദത്തിലായിരുന്നു സ്കൂൾ അധികൃതർ. ഇവർക്ക് അധികൃതർ വിലക്കേർപ്പെടുത്തി. അതേസമയം ആരും തന്നെ കാവി ഷാളുകൾ ധരിച്ച് എത്തിയതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉഡുപ്പി തഹസിൽദാർ വ്യക്തമാക്കി.
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…