Sunday, May 19, 2024
spot_img

വിദ്യാഭ്യാസത്തേക്കാൾ ഞങ്ങള്‍ക്ക് വലുത് ഹിജാബ്: മകളെ പരീക്ഷയെഴുതിക്കാതെ വിളിച്ചിറക്കിക്കൊണ്ട് പോയി പിതാവ്

കർണാടക: കർണാടകയിൽ ഹിജാബ് വിവാദം വീണ്ടും കത്തിപടരുന്നു. ഹിജാബ് ധരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സ്‌കൂളില്‍ നിന്നും മകളെ തിരികെ കൊണ്ടുപോകാൻ രക്ഷിതാവ് ശ്രമിച്ചതോടെയാണ് വീണ്ടും ചർച്ചയാകുന്നത്.

വിദ്യാഭ്യാസത്തേക്കാൾ വലുത് ഹിജാബാണെന്ന് പറഞ്ഞുകൊണ്ടാണ് പെൺകുട്ടിയെ പിതാവ് സ്കൂളിൽ നിന്നും വിളിച്ചിറക്കിക്കൊണ്ട് പോയത്. മാത്രമല്ല കോടതി വിധി വന്നതിന് ശേഷം മാത്രമേ താൻ തന്റെ മകളെ സ്‌കൂളിലേക്ക് കൊണ്ടുവരൂവെന്നും രക്ഷിതാവ് പറഞ്ഞു. മാത്രമല്ല വിദ്യാഭ്യാസം പ്രധാനമാണ്, എന്നാല്‍ ഹിജാബ് ഞങ്ങള്‍ക്ക് അതിനേക്കാള്‍ വലുതാണെന്നും പിതാവ് പറയുകയായിരുന്നു.

അതേസമയം കർണാടകയിൽ നിന്നും തുടങ്ങിയ ഹിജാബ് വിവാദം രാജ്യത്ത് മുഴുവൻ ചർച്ചയാകുകയാണ്. എന്നാൽ രാജ്യത്ത് ഹിജാബിനു വേണ്ടിയുള്ള സമരം നടക്കുന്നതിനിടയിലാണ് വീണ്ടും പുതിയ വിവാദങ്ങൾ ഉടലെടുക്കുന്നത്. കൂടാതെ സ്കൂളിൽ നിന്നും പെൺകുട്ടിയെ പിതാവ് വിളിച്ചിറക്കി കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വിശ്വാസമാണ് പ്രധാനം എന്നു പറഞ്ഞുകൊണ്ട് തന്നെയാണ് പെൺകുട്ടിയെ പിതാവ് വിളിച്ചിറക്കി കൊണ്ടു പോകുന്നത്.

മാത്രമല്ല ഹിജാബില്ലാതെ പരീക്ഷയെഴുതാൻ സമ്മതിക്കില്ല എന്ന അധികൃതരുടെ തീരുമാനത്തെ അനുകൂലിച്ച് ഇന്നലെ പെൺകുട്ടികൾ എക്സാം ഹാളിലേക്ക് ഹിജാബ് മാറ്റിവെച്ച് പോയിരുന്നു. ഈ വാർത്തയും വലിയതോതിൽ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

Related Articles

Latest Articles