Friday, May 10, 2024
spot_img

ഹിജാബ് നിരോധിക്കുമോ? ഇന്ന് നിർണ്ണായകം; ഹിജാബ് കേസിൽ വാദം ഇന്നും തുടരും

ബെംഗളൂരു: ഹിജാബ് നിരോധനം റദ്ദാക്കണമെന്ന (Hijab Controversy)ഹർജിയിൽ കർണാടക ഹൈക്കോടതിയിൽ വാദം ഇന്നും തുടരും. ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് പ്രീ യൂണിവേഴ്സിറ്റി മുതലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് തുറക്കും. ഇവിടങ്ങളിൽ നിരീക്ഷണം കൂടുതൽ ശക്തമാക്കാൻ പോലീസിനു നിർദേശം നൽകിയിട്ടുണ്ട്.

യൂണിഫോമുള്ള കോളേജുകളിൽ ഹൈക്കോടതി ഇടക്കാല ഉത്തരവ് പാലിക്കണമെന്ന്‌ അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കിയിരുന്നു. അതേസമയം പത്ത് വരെയുള്ള ക്ലാസുകൾ 14 മുതൽ ആരംഭിച്ചിരുന്നു. മതപരമായ വസ്ത്രങ്ങൾ ധരിച്ച് സ്‌കൂളുകളിൽ എത്തരുതെന്ന കോടതി നിർദേശത്തോടെയാണ് ക്ലാസുകൾ ആരംഭിച്ചത്.

എന്നാൽ ശിവമോഗ ഉൾപ്പെടെ പല ജില്ലകളിലും മുസ്ലീം പെൺകുട്ടികൾ ഹിജാബ് ധരിച്ചാണെത്തിയത്. ഇത് മാറ്റാതെ സ്‌കൂളിൽ പ്രവേശിക്കില്ലെന്ന വാദത്തിലായിരുന്നു സ്കൂൾ അധികൃതർ. ഇവർക്ക് അധികൃതർ വിലക്കേർപ്പെടുത്തി. അതേസമയം ആരും തന്നെ കാവി ഷാളുകൾ ധരിച്ച് എത്തിയതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉഡുപ്പി തഹസിൽദാർ വ്യക്തമാക്കി.

Related Articles

Latest Articles