ഷിംല: ഹിമാചല്‍ പ്രദേശില്‍ വിനോദയാത്രാ ബസ് നിയന്ത്രണം വിട്ട് വൻ അപകടം. സംഭവത്തിൽ 18 പേര്‍ക്ക് പരിക്ക്. പരിക്കേറ്റ ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്. മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്‍, തമിഴ്നാട് സ്വദേശികളായ വിനോദസഞ്ചാരികള്‍ യാത്ര ചെയ്തിരുന്ന ബസ് വെള്ളിയാഴ്ച രാവിലെ ബിലാസ്പൂര്‍ മേഖലയില്‍ വച്ചാണ് അപകടത്തില്‍പെട്ടത്.
മണാലിയില്‍ നിന്ന് ഛണ്ഡിഗഡിലേക്ക് സഞ്ചരിക്കുകയായിരുന്ന ബസ് മലയോരപാതയിലെ ഒരു വളവ് തിരിയുന്നതിനിടെ മറിയുകയായിരുന്നു. അമിതവേഗവും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടകാരണമെന്ന് യാത്രക്കാർ വ്യക്തമാക്കി.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഡ്രൈവര്‍ക്കെതിരെ കേസെടുത്തതായും പോലീസ് അറിയിച്ചു.

