ഷിംല : ഹിമാചൽ പ്രദേശിൽ ഉരുൾപൊട്ടലിലും മിന്നൽ പ്രളയത്തിലുമായി ആറ് പേർ കൊല്ലപ്പെട്ടു. 13 പേരെ കാണാതായി. ശക്തമായ മഴയെ തുടർന്ന് ഹമീർപൂർ ജില്ല വെള്ളത്തിനടിയിലാണ്. 22 ഓളം ആളുകളെ സുരക്ഷിതമായ ഭാഗങ്ങളിലേക്ക് എത്തിച്ചു.
ചമ്പ ജില്ലയിൽ ഉരുൾ പൊട്ടലിനെ തുടർന്ന് വീട് തകർന്നുവീണു. ഇതിനിടയിൽ പെട്ട് മൂന്ന് പേർ മരിച്ചു. പുലർച്ചെ 4.30 ഓടെയാണ് സംഭവം നടന്നത്. മാണ്ടിയിൽ മിന്നൽ പ്രളയത്തിൽ പെട്ട് ഒരു പെൺകുട്ടി മരിച്ചു. 13 പേരെ കാണാതായി. വീട്ടിൽ നിന്ന് അര കിലോമീറ്റർ അകലെ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചത്. ഈ പെൺകുട്ടിയുടെ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായി സംശയിക്കുന്നു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം മാണ്ഡി ജില്ലയിലെ നിരവധി റോഡുകളിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.
മേഘവിസ്‌ഫോടനത്തെ തുടർന്ന ഭാഗി മുതൽ ഓൾ കട്ടോല വരെയുള്ള പ്രദേശങ്ങളിലെ ആളുകൾ വീട് വിട്ട് ക്യാമ്പുകളിലേക്കും മറ്റും മാറിയിരിക്കുകയാണ്. കാഷാൻ ഗ്രാമത്തിലുണ്ടായിരുന്ന ഉരുൾ പൊട്ടലിൽ വീട് തകർന്ന് വീണു. ആറോളം പേർ വീടിനടിയിൽ പെട്ടതായാണ് വിവരം. ഇവരുടെ മൃതദേഹം കണ്ടെടുക്കാനായിട്ടില്ല. ബാൽ, സാദർ, തുനാഗ്, മാണ്ടി, ലാമാതാച്ച് എന്നീ പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. അതേസമയം കാംഗ്ര ജില്ലയിലെ ചക്കി പാലം തകർന്നുവീണു. കനത്ത മഴയെതുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് പാലം തകർന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു. ഇടിമിന്നലില്‍ വിമാനത്തിന്റെ…
തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…
കാണ്‍പൂര്‍ : സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തായ്ലന്ഡ് സ്വദേശിനിയെ പ്രണയം നടിച്ച് വിവാഹം കഴിച്ച ശേഷം ലക്ഷക്കണക്കിന് രൂപ…
കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും,…
കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി…
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…