Kerala

നിലവിലെ ഇടത്താവളങ്ങൾ എവിടെയാണെന്ന സൂചനാ ബോർഡ് പോലുമില്ല ;ഹിന്ദു ഐക്യവേദി പ്രവർത്തകര്‍ ദേവസ്വം ബോർഡ് അസിസ്റ്റന്‍റ് കമ്മീഷണറെ ഉപരോധിച്ചു;രണ്ട് ദിവസത്തിനകം വേണ്ട നടപടി എന്ന് ഉറപ്പ്

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇടത്താവളമില്ലെന്ന് ആരോപിച്ച് ഹിന്ദു ഐക്യവേദി പ്രവർത്തകര്‍ നെയ്യാറ്റിൻകരയിൽ ദേവസ്വം ബോർഡ് അസിസ്റ്റന്‍റ് കമ്മീഷണറെ ഉപരോധിച്ചു. കൊവിഡിന് മുമ്പ് വരെ വിവിധ സ്ഥലങ്ങളിലുണ്ടായിരുന്ന ഇടത്താവളങ്ങള്‍ ഇത്തവണ തുടങ്ങാത്ത സാഹചര്യത്തിൽ
അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തീർത്ഥാടകർ ഏറെ ബുദ്ധിമുട്ടുന്നു. ഈ സാഹചര്യത്തിൽ ഹിന്ദു ഐക്യവേദിയാണ് നെയ്യാറ്റിൻകരയിൽ ദേവസ്വം ബോർഡ് അസിസ്റ്റന്‍റ് കമ്മീഷണറെ ഉപരോധിച്ചത്. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി അഡ്വ. മോഹൻകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു ഉപരോധം സംഘടിപ്പിച്ചത്. പഴയ ഇടത്താവളങ്ങള്‍ പുനഃക്രമീകരിക്കാന്‍ വേണ്ട നടപടി രണ്ട് ദിവസത്തിനകം ചെയ്യുമെന്ന് ദേവസ്വം അസി: കമ്മീഷണർ ദിലീപ് കുമാർ ഉറപ്പ് നൽകി. ഇക്കാര്യത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്നും പ്രതിഷേധക്കാര്‍ അറിയിച്ചിട്ടുണ്ട്.

കൊവിഡ് കാലത്തിന് മുമ്പ് പാറശ്ശാല മഹാദേവർ ക്ഷേത്രം, കൊറ്റാമം അയ്യപ്പക്ഷേത്രം, നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇടത്താവളം ക്രമീകരിച്ചിരുന്നു. ഇതോടൊപ്പം തമിഴ്നാട്, ആന്ത്രാപ്രദേശ് , കർണ്ണാടക തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തുന്ന ഭക്തജനങ്ങൾക്ക് വിശ്രമിക്കുന്നതിനു വേണ്ടിയുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.
ഇത്തവണ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും നിരവധി അയ്യപ്പൻമാർ കളിയിക്കാവിള അതിർത്തി വഴി ശബരിമലയിലേക്ക് എത്തുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 10 ദിവസത്തോളം യാത്ര ചെയ്താണ് കേരളത്തിലേക്ക് തീർത്ഥാടകർ എത്തുന്നത്.

എന്നാല്‍, അവര്‍ക്ക് വിശ്രമിക്കാനോ മറ്റ് പ്രാഥമിക കര്‍മ്മങ്ങള്‍ക്കോ സാധിക്കാത്ത അവസ്ഥയാണ്. നിലവിൽ പെട്രോൾ പമ്പുകൾ, റോഡരികിലെ മൈതാനങ്ങൾ ഇവിടെയാണ് ഭക്തർ തങ്ങുന്നത്. നിലവിലെ ഇടത്താവളങ്ങൾ എവിടെയാണ് എന്ന സൂചനാ ബോർഡ് പോലും വച്ചിട്ടില്ലെന്ന് മാത്രമല്ല ഇടത്താവളം ഒരുക്കിയിട്ടുമില്ലെന്നും ഹിന്ദു ഐക്യവേദി ആരോപിച്ചു.

Anandhu Ajitha

Recent Posts

പുതുവത്സരരാവിൽ ഓൺലൈൻ ഷോപ്പിങ് മുടങ്ങിയേക്കും! ഡെലിവറി തൊഴിലാളികൾ നാളെ രാജ്യവ്യാപക പണിമുടക്കിൽ

പുതുവത്സരാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ നാളെ…

9 hours ago

വിഘടനവാദികൾക്ക് യുഎഇ ആയുധങ്ങൾ എത്തിച്ചുവെന്ന് ആരോപണം !! സൗദി അറേബ്യയുടെ വ്യോമാക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ!

തുറമുഖ നഗരമായ മുക്കല്ലയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തിയിൽ 72 മണിക്കൂർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.…

10 hours ago

ഉയർത്തെഴുന്നേറ്റ് ഗൂഗിൾ !! ജെമിനിയിലൂടെ എഐ വിപണിയിൽ നടത്തിയിരിക്കുന്നത് വമ്പൻ കുതിപ്പ്: ചാറ്റ് ജിപിടിക്ക് കനത്ത തിരിച്ചടി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം…

10 hours ago

ശബരിമല സ്വർണ്ണക്കൊള്ള ! മണിയെയും ബാലമുരുകനെയും ചോദ്യം ചെയ്ത് വിട്ടയച്ചു ;ചോദ്യം ചെയ്യൽ നീണ്ടത് മണിക്കൂറുകൾ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…

11 hours ago

പന്തളം കൊട്ടാരം ഭരണസമിതിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു; പ്രദീപ് കുമാർ വർമ്മ പ്രസിഡന്റ്; എം.ആർ. സുരേഷ് വർമ്മ സെക്രട്ടറി

പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…

12 hours ago

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുഹത്യ!! ഹിന്ദുവായ സുരക്ഷാ ജീവനക്കാരനെ വെടിവച്ചു കൊന്ന് സഹപ്രവർത്തകൻ ; പത്തു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ മരണം

ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…

14 hours ago