പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ അനജ് മാണ്ഡിയിൽ 44 കാരനായ ഹിന്ദു വ്യവസായി സുനിൽ കുമാറിനെ അജ്ഞാതർ വെടിവച്ചു കൊന്നു. കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നഗരത്തിൽ വൻ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. രോക്ഷാകുലരായ ജനക്കൂട്ടം തെരുവിലിറങ്ങിയതിനെ തുടർന്ന് നഗരം അടച്ചു. പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്കെതിരെ, പ്രത്യേകിച്ച് ഹിന്ദുക്കൾ, അഹമ്മദിയകൾ, ക്രിസ്ത്യാനികൾ എന്നിവർക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരികയാണ് .സമീപ വർഷങ്ങളിൽ, പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്കും അവരുടെ ആരാധനാലയങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളിൽ വർധനവുണ്ടായിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ താൽപര്യം സംരക്ഷിക്കാത്തതിന്റെ പേരിൽ രാജ്യാന്തര സമൂഹത്തിന്റെ വിമർശനം നേരിടുകയാണ് പാകിസ്ഥാൻ.
തീവ്ര ഇസ്ലാമിക സംഘടനകളിലെ ക്രിമിനലുകൾ നടത്തുന്ന ഇത്തരം അക്രമങ്ങളിൽ കാര്യക്ഷമമായ അന്വേഷണം നടക്കാറില്ല. കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളിൽ രാജ്യത്തെ ന്യൂനപക്ഷ ജനസംഖ്യയിൽ വലിയ കുറവുണ്ടായിട്ടുണ്ട്. മത സ്വാതന്ര്യമില്ലാത്തതിന്റെ പേരിൽ മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ട്.
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…
തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…
മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…
ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…