'Hindu faith is not a culture that prays only for itself'; Hindu Aikya Vedi State General Secretary KP Haridas at Ayyappa Mahasatravedi
റാന്നി: ഹൈന്ദവ വിശ്വാസം തനിക്കു വേണ്ടി മാത്രം പ്രാർഥിക്കുന്ന ഒരു സംസ്കാരമല്ലന്ന് ഹിന്ദു ഐക്യ വേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി ഹരിദാസ്. ഇത് തന്നെയാണ് സനാതന ധർമ്മത്തെ വ്യത്യസ്ഥമാക്കുന്നത്. ഓരോ ഭക്തനും സ്വയം അർച്ചകനാകണം. ക്ഷേത്രത്തിൽ പൂജാരി ഭക്തന് പൂജകൾ ചെയ്യുന്നത് പോലെ ഓരോ ഭക്തനും സമൂഹത്തിനു വേണ്ടി പ്രാർഥിക്കുമ്പോഴാണ് സമുദായം ഉത്കർഷ പ്രാപിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.
സ്വാമി വിവേകാനന്ദനൊരു സ്മാരകം പണിയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഗാന്ധിജി അക്കാലത്ത് അധസ്ഥിതരെന്ന് പ്രചരിപ്പിക്കപ്പെട്ടവരെ കൂട്ടി ശ്രീ പത്മനാഭ ക്ഷേത്രത്തിൽ തൊഴാൻ പോയി. കാരണം ഗാന്ധിജി കേരളത്തെ ഒരു തീർഥാടന കേന്ദ്രമായാണ് കണ്ടത്. എന്നാൽ കേരളത്തിലെ ഏറ്റവും വലിയ തീർഥാടന കേന്ദ്രമായ ശബരിമലയെ തകർക്കാനാണ് സർക്കാർ ശ്രമിച്ചത്. സർക്കാരിന്റെ ഒത്താശയോടെ യുവതികളായ സ്ത്രീകളെ മലകയറ്റാൻ ശ്രമിച്ചു. ക്ഷേത്രത്തിലെ നിരവധി ഹിന്ദുക്കളെ ശബരിമല നാമ ജപ ഘോഷയാത്രയുടെ പേരിൽ കേസിൽ പെടുത്തി പീഡിപ്പിച്ചു.
അയ്യാഗുരു സ്വാമികളുൾപ്പടെ മഹാരഥന്മാർ നടത്തിയതാണ് നവോഥാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അല്ലാതെ രാത്രി 2 മണിക്ക് ശേഷം സർക്കാർ ശബരിമലയിൽ നടത്തിയതാണ് നവോദ്ധാനം എന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ല. ഇതൊക്കെ മറക്കാൻ കഴിയില്ല പക്ഷെ പൊറുക്കാൻ പഠിപ്പിക്കുന്നതാണ് അയ്യപ്പ ധർമം. അയ്യപ്പൻറെ പിതൃത്വത്തെ അവഹേളിക്കുക പോലും ചെയ്തു. മത സൗഹാർദ്ദത്തിന്റെയും മാനവികതയുടെയും പേര് പറയുന്നവരാണ് അയ്യപ്പനെ അവഹേളിക്കാൻ മുന്നിട്ടു നിൽക്കുന്നത്. വേദങ്ങളും ഉപനിഷത്തുക്കളും പുരാണകളും എല്ലാമുണ്ടായ ഈ ഭൂമിയിലാണ് രാമനും കൃഷ്ണനും ജനിച്ചത്. അതുകൊണ്ടാണ് ഇത് ധർമ ഭൂമിയായത്.
സ്വാമി പാവനപുത്ര ദാസ്, ചലച്ചിത്ര താരം കൃഷണ പ്രസാദ്, തോട്ടമൺകാവ് ദേവീ ക്ഷേത്രം മേൽശാന്തി അജിത് നമ്പൂതിരി, ഗോപൻ മൂക്കന്നൂർ, സത്രം ജനറൽ കൺവീനർ എസ് അജിത് കുമാർ, പ്രസിഡണ്ട് പ്രസാദ് കുഴിക്കാലാ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, ജനറൽ സെക്രട്ടറി ബിജുകുമാർ കുട്ടപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഉത്തരാഖണ്ഡിലെ തെഹ്‌രി ഗഢ്‌വാൾ ജില്ലയിൽ യാത്രാബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു. 26 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ…
ആഗോളതലത്തിൽ ആർക്കും ഭാരതത്തിന് മേൽ അനാവശ്യ നിബന്ധനകൾ അടിച്ചേൽപ്പിക്കാൻ കഴിയാത്തവിധം ശക്തവും പ്രാപ്തവും സ്വയംപര്യാപ്തവുമായ രാഷ്ട്രമായി ഭാരതം വളരണമെന്ന് ഉപരാഷ്ട്രപതി…
ജി-20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ പങ്കാളിത്തം തടയാനുള്ള ബ്രിട്ടന്റെ നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി മോസ്‌കോ. പുടിന് ഉച്ചകോടിയിൽ…
നിരോധിത സംഘടനയായ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്-യാസിൻ മാലിക് വിഭാഗം) പുനരുജ്ജീവിപ്പിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ രണ്ട് പ്രതികളുടെ…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) രംഗത്തെ തന്ത്രപ്രധാന സാങ്കേതികവിദ്യകളും വിതരണശൃംഖലകളും സംരക്ഷിക്കാൻ ഭാരതവും അമേരിക്കയും ഉൾപ്പെടെ പത്ത് രാജ്യങ്ങൾ സാൻ ഫ്രാൻസിസ്കോ…
ബി.എൽ.എം നിക്ഷേപ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും…