East Shillong MLA Ampareen Lyngdoh
ഷില്ലോങ്: മേഘാലയയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി ഈസ്റ്റ് ഷില്ലോങ് എംഎൽഎയും മുൻമന്ത്രിയുമായ ഡോ. ആംപരീൻ ലിങ്‌ദോ പാർട്ടി വിട്ടു. മേഘാലയയിലെ കോൺഗ്രസിന്റെ മുൻനിര വനിതാ നേതാവാണ് ഡോ. ആംപരീൻ. മഹിളാ കോൺഗ്രസിന്റെ മുൻ ദേശീയ സെക്രട്ടറിയായും ആംപരീൻ പ്രവർത്തിച്ചിട്ടുണ്ട്.
അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എംഎൽഎയുടെ നിർണ്ണായക രാജി. 60 അംഗനിയമസഭയിലേക്ക് 2023 ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് കരുതുന്നത്. 2008 മുതൽ ഈസ്റ്റ് ഷില്ലോങ്ങിലെ എംഎൽഎയാണ് ആംപരീൻ. പാർട്ടി ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്‌ക്കാണ് രാജിക്കത്ത് അയച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും ടാഗ് ചെയ്ത് കത്ത് ട്വീറ്റ് ചെയ്തിട്ടുണ്ട്.
പാർട്ടിയിൽ അടുത്തിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ കോൺഗ്രസിന് ദിശാബോധം നഷ്ടമായെന്നതിന് തെളിവാണെന്ന് രാജിക്കത്തിൽ ആംപരീൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യത്തിൽ കോൺഗ്രസ് നേതൃത്വത്തെക്കൊണ്ട് ആത്മപരിശോധന നടത്തിക്കാനുളള ശ്രമങ്ങൾ നടത്തിയെങ്കിലും താൻ പരാജയപ്പെട്ടതായി അവർ കത്തിൽ പറയുന്നു.
മേഘാലയയിലെ ജനങ്ങളുമായുളള ബന്ധം കോൺഗ്രസിന് നഷ്ടമായി. അതുകൊണ്ടു തന്നെ ജനങ്ങളെ സേവിക്കാനുളള മികച്ച വേദിയായി കോൺഗ്രസിനെ ഇനി കരുതാനാകില്ല. അതുകൊണ്ടു തന്നെ പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെക്കുകയാണെന്നും കത്തിൽ പറയുന്നു. ആംപരീൻ നാഷണൽ പീപ്പിൾസ് പാർട്ടിയിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.
മലയാളികളുടെ സ്വീകരണമുറികളിൽ പാട്ടിലൂടെയും അവതരണത്തിലൂടെയും ഒട്ടേറെ വിശേഷങ്ങൾ നിറച്ച പ്രമുഖ ഗായിക റിമി ടോമി തന്റെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിന്…
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ പുതിയ തലത്തിലേക്ക് ഉയർത്തിക്കൊണ്ട്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്…
കട്ടേറിയ പോരാട്ടങ്ങൾ കണ്ട ക്രിക്കറ്റ് അങ്കണത്തിൽ ചിരവൈരികളായ പാകിസ്ഥാനെ കരണംമറിച്ചുകൊണ്ട് ഇന്ത്യൻ അണ്ടർ-19 ടീം ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി…
ആഗോള ശാസ്ത്ര-സാങ്കേതിക ഭൂപടത്തിൽ അഭിമാനകരമായ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഭാരതീയ ഗവേഷകർ, മനുഷ്യന്റെ ശ്വാസത്തിലെ ജൈവ അടയാളങ്ങൾ (biomarkers)…
കർണാടക പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്‌സി) നടത്തിയ വെറ്ററിനറി ഡോക്ടർമാരുടെ നിയമന പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 585…
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളെ നിയമപരമായി ജുവനൈൽ അഥവാ നിയമവുമായി സംഘർഷത്തിലാകുന്ന കുട്ടികളായി പരിഗണിക്കുന്ന പ്രായപരിധി 18ൽ നിന്ന് 16 ആക്കി…