Tuesday, May 7, 2024
spot_img

‘ഹൈന്ദവ വിശ്വാസം തനിക്കു വേണ്ടി മാത്രം പ്രാർഥിക്കുന്ന ഒരു സംസ്കാരമല്ല’;അയ്യപ്പ മഹാസത്രവേദിയിൽ ഹിന്ദു ഐക്യ വേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി ഹരിദാസ്

റാന്നി: ഹൈന്ദവ വിശ്വാസം തനിക്കു വേണ്ടി മാത്രം പ്രാർഥിക്കുന്ന ഒരു സംസ്കാരമല്ലന്ന് ഹിന്ദു ഐക്യ വേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി ഹരിദാസ്. ഇത് തന്നെയാണ് സനാതന ധർമ്മത്തെ വ്യത്യസ്ഥമാക്കുന്നത്. ഓരോ ഭക്തനും സ്വയം അർച്ചകനാകണം. ക്ഷേത്രത്തിൽ പൂജാരി ഭക്തന് പൂജകൾ ചെയ്യുന്നത് പോലെ ഓരോ ഭക്തനും സമൂഹത്തിനു വേണ്ടി പ്രാർഥിക്കുമ്പോഴാണ് സമുദായം ഉത്കർഷ പ്രാപിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.

സ്വാമി വിവേകാനന്ദനൊരു സ്മാരകം പണിയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഗാന്ധിജി അക്കാലത്ത് അധസ്ഥിതരെന്ന് പ്രചരിപ്പിക്കപ്പെട്ടവരെ കൂട്ടി ശ്രീ പത്മനാഭ ക്ഷേത്രത്തിൽ തൊഴാൻ പോയി. കാരണം ഗാന്ധിജി കേരളത്തെ ഒരു തീർഥാടന കേന്ദ്രമായാണ് കണ്ടത്. എന്നാൽ കേരളത്തിലെ ഏറ്റവും വലിയ തീർഥാടന കേന്ദ്രമായ ശബരിമലയെ തകർക്കാനാണ് സർക്കാർ ശ്രമിച്ചത്. സർക്കാരിന്റെ ഒത്താശയോടെ യുവതികളായ സ്ത്രീകളെ മലകയറ്റാൻ ശ്രമിച്ചു. ക്ഷേത്രത്തിലെ നിരവധി ഹിന്ദുക്കളെ ശബരിമല നാമ ജപ ഘോഷയാത്രയുടെ പേരിൽ കേസിൽ പെടുത്തി പീഡിപ്പിച്ചു.

അയ്യാഗുരു സ്വാമികളുൾപ്പടെ മഹാരഥന്മാർ നടത്തിയതാണ് നവോഥാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അല്ലാതെ രാത്രി 2 മണിക്ക് ശേഷം സർക്കാർ ശബരിമലയിൽ നടത്തിയതാണ് നവോദ്ധാനം എന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ല. ഇതൊക്കെ മറക്കാൻ കഴിയില്ല പക്ഷെ പൊറുക്കാൻ പഠിപ്പിക്കുന്നതാണ് അയ്യപ്പ ധർമം. അയ്യപ്പൻറെ പിതൃത്വത്തെ അവഹേളിക്കുക പോലും ചെയ്തു. മത സൗഹാർദ്ദത്തിന്റെയും മാനവികതയുടെയും പേര് പറയുന്നവരാണ് അയ്യപ്പനെ അവഹേളിക്കാൻ മുന്നിട്ടു നിൽക്കുന്നത്. വേദങ്ങളും ഉപനിഷത്തുക്കളും പുരാണകളും എല്ലാമുണ്ടായ ഈ ഭൂമിയിലാണ് രാമനും കൃഷ്ണനും ജനിച്ചത്. അതുകൊണ്ടാണ് ഇത് ധർമ ഭൂമിയായത്.

സ്വാമി പാവനപുത്ര ദാസ്, ചലച്ചിത്ര താരം കൃഷണ പ്രസാദ്, തോട്ടമൺകാവ് ദേവീ ക്ഷേത്രം മേൽശാന്തി അജിത് നമ്പൂതിരി, ഗോപൻ മൂക്കന്നൂർ, സത്രം ജനറൽ കൺവീനർ എസ് അജിത് കുമാർ, പ്രസിഡണ്ട് പ്രസാദ് കുഴിക്കാലാ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, ജനറൽ സെക്രട്ടറി ബിജുകുമാർ കുട്ടപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Latest Articles