കൊല്‍ക്കത്ത- ബംഗാളിൽ ഹിന്ദുക്കളുടെ മേൽ മമതയുടെ മൗനസമ്മതത്തോടെ ഇസ്ലാമിസ്റ്റ് ജിഹാദികളുടെ കൂട്ടക്കൊല തുടരുന്നു , 4 ദിവസത്തിനുള്ളിൽ ഗർഭിണിയും,ആറ് വയസുള്ള കുഞ്ഞും ഉള്‍പ്പെടെ 8 ബിജെപി- ആർ എസ് എസ് പ്രവർത്തകരാണ് ബംഗാളിൽ ക്രൂരമായി കൊലചെയ്യപ്പെട്ടത്. ഇതിൽ ഏറ്റവും അവസാനത്തേതാണ് കഴിഞ്ഞ ദിവസം നാദിയയിൽ ക്ഷേത്ര പുരോഹിതനും ബിജെപി പ്രവർത്തകനുമായ സുപ്രിയോ ബാനർജിയുടെ കൊലപാതകം
നാദിയ ജില്ലയിലെ ശാന്തിപൂർ പോലീസ് സ്റ്റേഷന് കീഴിലുള്ള ബാഗ്ദേവി നിവാസിയായിരുന്നു 45 കാരനായ സുപ്രിയോ ബാനർജി. തിങ്കളാഴ്ച രാത്രി ദുർഗാ പൂജയിലെ വിജയദശമി ആചാരങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സുപ്രിയോ ബാനർജിയെ കാണാതായതെന്നാണ് റിപ്പോർട്ടുകൾ. അടുത്ത ദിവസം കുടുംബാംഗങ്ങൾ നടത്തിയ തിരച്ചിലിൽ അദ്ദേഹത്തിന്‍റെ സ്കൂട്ടർ അടുത്തുള്ള ഗ്രാമമായ ലക്ഷ്മിനാഥ്പൂരിൽ കണ്ടെത്തി. ഗ്രാമത്തിലെ നാട്ടുകാരുമായി സംസാരിച്ചതിന് ശേഷം തിങ്കളാഴ്ച രാത്രി സുപ്രിയോ ബാനർജി ചില ആളുകളുമായി വാക്ക്തര്‍ക്കത്തിൽ ഏർപ്പെടുന്നത് കണ്ടതായും ഗ്രാമവാസികൾ പറയുന്നു. ബന്ധുക്കൾ ഉടനെ പോലീസിൽ പരാതി നൽകിയെങ്കിലും പോലീസ് യാതൊരു വിധ നടപടിയും സ്വീകരിച്ചില്ല എന്നും അവർ പറയുന്നു
വ്യാഴാഴ്ച രാവിലെ സുപ്രിയോ ബാനർജിയുടെ മൃതദേഹം അടുത്തുള്ള ഒരു കുളത്തിൽ നിന്നും കണ്ടെത്തുകയായിരുന്നു , തെളിവുകൾ ശേഖരിക്കാതെ മൃതദേഹം സംഭവസ്ഥലത്ത് നിന്നും മാറ്റാൻ ശ്രമിച്ച പോലീസ് നടപടിയിൽ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു, പോലീസ് നടപടികളിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നു, തുടർന്ന് പോലീസ് നായ്ക്കളിൽ എത്തിച്ച് തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികൾക്കായി കൊണ്ടുപോയത്
ബംഗാളിൽ മമതാ ബാനര്‍ജി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം മാത്രം വിവിധ അക്രമ സംഭവങ്ങളിലും കലാപങ്ങളിലുമായി 81ല്‍ അധികം ബിജെപി ആർ എസ് എസ് പ്രവർത്തകരാണ് കൊല്ലപ്പെട്ടത് , ബംഗ്ലാദേശിൽ നിന്നും മ്യാന്‍മറിൽ നിന്നും അനധികൃതമായി കുടിയേറിയ മുസ്ലിങ്ങൾ ആസ്സാമിലും ബംഗാളിലുമൊക്കെ നടത്തുന്ന അക്രമങ്ങൾ നിത്യസംഭവമാണ് , ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുക വഴി അനധികൃത കുടിയേറ്റക്കാരെ മാതൃരാജ്യത്തേക്ക് മടക്കി അയക്കുവാനും ഇത്തരം അക്രമങ്ങള്‍ ഒരു പരിധിവരെ ഇത് തടയാനാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്.
മുൻ ഐപിഎസ് സഞ്ജീവ് ഭട്ടിന് 1996 ലെ ഒരുകിലോയിലധികം കറുപ്പ് കൈവശം വച്ച കേസിൽ ലഭിച്ച 20 വർഷത്തെ തടവ്…
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…