Saturday, December 13, 2025

ഹിന്ദു സംഘടനാ നേതാവിന്റെ കൊലപാതകം : 5 പേർ അറസ്റ്റിൽ

ലക്‌നോ: ഹിന്ദു മഹാസഭ മുന്‍ നേതാവും ഹിന്ദു സമാജ് പാര്‍ട്ടി നേതാവുമായ കമലേഷ് തിവാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ അറസ്റ്റില്‍. മൂന്ന് പേര്‍ ഗുജറാത്തിലും രണ്ട് പേര്‍ യുപിയിലെ ബിജിനോറിലുമാണ് അറസ്റ്റിലായതെന്ന് ഉത്തര്‍പ്രദേശ് ഡിജിപി ഒ.പി സിംഗ് പറഞ്ഞു. മൗലാന മുഹ്‌സിന്‍ ശൈഖ്, റാഷിദ് അഹമ്മദ് പത്താന്‍, ഫൈസാന്‍ എന്നിവരാണ് ഗുജറാത്തില്‍ അറസ്റ്റിലായത്.

ഇരു സംസ്ഥാനങ്ങളിലേയും പോലീസ് സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയതെന്നും സിംഗ് പറഞ്ഞു. അടുത്ത 24 മണിക്കൂറിനുള്ളില്‍ കേസിലെ മറ്റ് പ്രതികളെ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കേസില്‍ തീവ്രവാദ ബന്ധമുള്ളതായി ഇതുവരെ തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles