Saturday, December 20, 2025

ആലപ്പുഴയിൽ വാക്‌സിൻ വിതരണം അവതാളത്തിൽ; പ്രതിഷേധാഗ്നി പടർത്തി ഹിന്ദു സേവാ കേന്ദ്രം; നടപടിയെടുത്ത് അധികൃതർ

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ കോവിഡ് വാക്സിനേഷൻ ഷെഡ്യൂൾ ചെയ്യാൻ കഴിയുന്നില്ലെന്ന് കാണിച്ച് ഹിന്ദു സേവാ കേന്ദ്രം അധികൃതർക്ക് പരാതി നൽകി. ജില്ലയിൽ കോവിഡ് വാക്സിൻ ഓൺലൈനിൽ ബുക്ക് ചെയ്യുവാൻ ശ്രമിക്കുമ്പോൾ ലഭ്യമാകാത്ത അവസ്ഥയായിരുന്നു. ഇതുസംബന്ധിച്ച് ഹിന്ദു സേവാ കേന്ദ്രം കാർത്തികപ്പള്ളി താലൂക്ക് കാര്യകർത്താവ് ആരോഗ്യ മന്ത്രി, ജില്ലാ കളക്ടർ, DMO എന്നിവർക്ക് പരാതി നൽകി.

സംസ്ഥാന സർക്കാരിന്റെ അശാസ്ത്രീയമായ ലോക്ക്ഡൗണും, വാക്‌സിൻ വിതരണവും ഏറെ ബുദ്ധിമുട്ടിലാക്കിയത് സാധാരണക്കാരായ ആളുകളെ ആയിരുന്നു. സാധാരണക്കാർ വാക്സിൻ ബുക്ക് ചെയ്യുന്നതിന് ശ്രമിക്കുമ്പോൾ സ്ലോട്ടുകൾ ലഭ്യമല്ല എന്നാണ് കാണിച്ചുകൊണ്ടിരുന്നത്.തുടർന്നാണ് വാക്സിൻ ലഭ്യത എത്രയും വേഗം ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളണം എന്നാവശ്യപ്പെട്ടുകൊണ്ട് ഹിന്ദു സേവാ കേന്ദ്രം പരാതി സമർപ്പിച്ചത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles