പത്തനംതിട്ട: നൂറ്റിപ്പതിമൂന്നാമത് അയിരൂര്‍ ചെറുകോല്‍പുഴ ഹിന്ദുമത പരിഷത്തില്‍ ഹിന്ദു ഏകതാ സമ്മേളനത്തിന് തിരി തെളിഞ്ഞു, ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ജി ഭാഗവതാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.

കേരളത്തിലെ 158 ഹൈന്ദവ സംഘടനകളുടെ പ്രതിനിധികളും സംന്യാസി ശ്രേഷ്ഠരും സമ്മേളനത്തിന്റെ ഭാഗമായി. വൈകുന്നേരം 3.20നു റോഡ് മാര്‍ഗമാണ് സര്‍സംഘചാലക് ചെറുകോല്‍പുഴയിലെത്തിയത്. വാദ്യമേളങ്ങളുടെയും വഞ്ചിപ്പാട്ടിന്റെയും അകമ്പടിയില്‍ അദ്ദേഹത്തെ സ്വീകരിച്ച് ആനയിച്ചു.

ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായര്‍ അദ്ധ്യക്ഷനായി. ഉപാദ്ധ്യക്ഷന്‍ അഡ്വ. കെ. ഹരിദാസ്, സെക്രട്ടറി അഡ്വ. രാജഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. സനാതന ധര്‍മാചരണത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനം അടയാളപ്പെടുത്തുന്ന ‘ശ്രീനാരായണ സ്മൃതി’യുടെ ശതാബ്ദിപ്പതിപ്പും സര്‍സംഘചാലക് പ്രകാശനം ചെയ്തു. ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയാണ് പതിപ്പിന് അവതാരിക എഴുതിയത്. സ്വാമി സച്ചിദാനന്ദ ആദ്ധ്യാത്മിക പ്രഭാഷണം നടത്തി.

