Hippos with runny noses test positive for COVID-19 at Belgian zoo
ബ്രസ്സൽസ്: ബെൽജിയത്തിൽ ഹിപ്പപ്പൊട്ടാമസിന് കോവിഡ് സ്ഥിരീകരിച്ചു. ബ്രസ്സൽസിലെ ആന്റ്‌വെര്‍പ് മൃഗശാലയിലുള്ള ഹിപ്പപ്പൊട്ടാമസ് ജോഡികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ ആദ്യമായാണ് ഇത്തരത്തിലുള്ള ജീവികളിൽ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് എന്ന് അധികാരികൾ വ്യക്തമാക്കി.
ഏതാനും ദിവസങ്ങളായി മൃഗശാലയിലെ ഹിപ്പപ്പൊട്ടാമസുകളിൽ ഒന്നിന് അസ്വസ്ഥതയും മൂക്കൊലിപ്പും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ജീവനക്കാർ ഇക്കാര്യം അധികാരികളെ അറിയിച്ചത്. ഇതോടെ ബെൽജിയത്തിലെ നാഷണൽ വെറ്ററിനറി ലാബിൽ സാമ്പിൾ അയച്ചു നടത്തിയ പരിശോധനയിലാണ് ഹിപ്പപ്പൊട്ടാമസിന് കോവിഡ് ആണെന്ന് തെളിഞ്ഞത്. പിന്നീട് ഇതിന്റെ ഇണക്കും കോവിഡ് സ്ഥിരീകരിച്ചു.
അതേസമയം ഹിപ്പപ്പൊട്ടാമസിന്റെ മൂക്ക് സാധാരണഗതിയിൽ നനഞ്ഞിരിക്കും. എന്നാൽ കട്ടിയുള്ള ദ്രാവകം ഒലിക്കുന്നത് കണ്ടതിനാലാണ് പരിശോധന നടത്താൻ തീരുമാനിച്ചതെന്ന് മൃഗശാല അധികാരികൾ വ്യക്തമാക്കി. സംഭവത്തെതുടർന്ന് മൃഗശാലയിൽ സന്ദർശകരുടെ പ്രവേശനം വിലക്കിയിട്ടുണ്ട്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…