International

ഹിസ്ബുള്ളയ്ക്ക് ഇനി അനങ്ങാൻ കഴിയില്ല; ഇസ്രായേൽ വ്യോമാക്രമണത്തിൽ തവിടുപൊടിയാക്കിയത് റോക്കറ്റ് ലോഞ്ചിങ് പാഡുകൾ; പേജർ ആക്രമണം ഇന്ന് ഐക്യരാഷ്ട്ര സഭയിൽ

ഹിസ്ബുള്ള ഭീകരരുടെ പേജറുകളും വാക്കി ടോക്കികളും പൊട്ടിത്തെറിച്ചതിന് പിന്നാലെ ഇസ്രായേൽ തെക്കൻ ലെബണനിൽ നടത്തിയ വ്യാമാക്രമണത്തിൽ തകർന്നത് ഹിസ്ബുള്ളയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങളെന്ന് സൂചന. നൂറിൽപ്പരം റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങളാണ് ഇന്നലത്തെ വ്യോമാക്രമണത്തിൽ തകർത്തത്. ഹമാസ് നേതാവിന്റെ വധത്തിന് തിരിച്ചടി നൽകാനായി ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടത്താൻ തയ്യാറെടുക്കുകയായിരുന്നു ഹിസ്ബുള്ള. ഈ വിക്ഷേപണ കേന്ദ്രങ്ങളിൽ നിന്നാണ് ഇസ്രയേലിനെതിരെ ഹിസ്ബുള്ള റോക്കറ്റുകൾ വിക്ഷേപിക്കുന്നത്. കനത്ത ബോംബിങ് ആണ് ഇന്നലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഇസ്രായേൽ നടത്തിയത്.

ഇസ്രായേൽ എല്ലാ സീമകളും ലംഘിക്കുന്നതായും കനത്ത തിരിച്ചടിക്ക് തയ്യാറെടുക്കാനും ഇന്നലെ ഹസൻ നസറുള്ള ടെലിവിഷനിലൂടെ ആഹ്വനം ചെയ്‌തിരുന്നു. നസറുള്ളയുടെ അഭിസംബോധന നടക്കുന്ന അതെ സമയം തന്നെ ഇസ്രായേൽ വ്യോമാക്രമണം ആരംഭിച്ചിരുന്നു. പേജർ ആക്രമണങ്ങൾ ലബനൻ ഐക്യരാഷ്ട്രസഭയിൽ ഉന്നയിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭ വിഷയം ഇന്ന് ചർച്ച ചെയ്യും. പേജർ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇസ്രായേൽ ഇതുവരെ ഏറ്റെടുത്തിട്ടില്ല. എന്നാൽ ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദ് ആണ് പേജർ ഓപ്പറേഷൻ നടത്തിയതെന്നാണ് ലബനൻ ആരോപിക്കുന്നത്. ഹിസ്ബുള്ള ഭീകരർ ആശയ വിനിമയത്തിന് ഉപയോഗിക്കുന്ന പേജറുകൾ ഒരേ സമയം പൊട്ടിത്തെറിക്കുകയായിരുന്നു. നിരവധിപേർക്ക് ഈ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

B4 Admin

Recent Posts

ക്ഷേത്രഭരണത്തിൽ സർക്കാർ ഇടപെടലിന് തിരിച്ചടിയോ? ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രം ട്രസ്റ്റിന് തിരികെ നൽകാൻ ഹൈക്കോടതി

ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…

58 minutes ago

രാജഭരണത്തിന്റെ പ്രൗഢിയും കേരളത്തിന്റെ പൈതൃകവും: പത്മനാഭപുരം കൊട്ടാരം സന്ദർശിച്ച് ഗവർണർ ഓംപ്രകാശ് മാഥൂർ

മരത്തിലും കല്ലിലും കൊത്തിവെച്ച ചരിത്രം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിസ്മയം തീർക്കുന്ന വാസ്തുവിദ്യ, രാജഭരണകാലത്തെ കലാസൗന്ദര്യവും സാങ്കേതിക മികവും. തിരുവിതാംകൂർ രാജവംശത്തിന്റെ…

2 hours ago

പി.എസ്.സി പരീക്ഷാ ക്രമക്കേട്: ചെയർമാനിലേക്കും അന്വേഷണം. ആറു മണിക്കൂർ ചോദ്യംചെയ്യൽ അറസ്റ്റിലേക്കും നീങ്ങുമോ?

കേരളത്തിലെ സർക്കാർ നിയമനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംസ്ഥാന ആസൂത്രണ…

2 hours ago

ലോക്സഭാ ടിക്കറ്റിനായി 7 കോടി നൽകിയെന്ന് ആരോപണം; പ്രിയങ്ക ഗാന്ധിക്കെതിരെ പ്രതിഷേധവുമായി ഗൗരവ് കുമാർ

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…

14 hours ago

ആഗോള വിപണിയിൽ ചരിത്രമെഴുതാൻ ഭാരതം: 1 ട്രില്യൺ ഡോളർ കയറ്റുമതി ലക്ഷ്യത്തിലേക്ക് കുതിച്ചുകയറി മോദി സർക്കാർ!

ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…

14 hours ago

പെൻഷൻകാരുടെ ആവശ്യങ്ങൾ അവഗണിക്കുന്നുവെന്ന് ആരോപണം: ഒക്ടോബർ 29ന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ധർണ

തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…

15 hours ago