Sunday, January 4, 2026

”ചരിത്രപരമായ സന്ദർശനം”! പ്രധാനമന്ത്രിയുടെ പോളണ്ട്- യുക്രെയ്‌ൻ സന്ദർശനങ്ങളെ പ്രശംസിച്ച് ജോ ബൈഡൻ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോളണ്ട്- യുക്രെയ്‌ൻ സന്ദർശനങ്ങളെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ചരിത്രപരമായ സന്ദർശനമാണിതെന്നും, പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ സമാധാന സന്ദേശത്തിന് വലിയ പ്രാധാന്യമുണ്ടെന്നും വൈറ്റ് ഹൗസ് പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ ദിവസം ഇരുനേതാക്കളും തമ്മിൽ ഫോൺ സംഭാഷണം നടത്തിയിരുന്നു. ഇരുരാജ്യങ്ങളിലും പ്രധാനമന്ത്രി നടത്തിയ യാത്രയും, സെപ്തംബറിൽ നടക്കാനിരിക്കുന്ന യുഎൻ ജനറൽ അസംബ്ലി യോഗത്തെ കുറിച്ചുമാണ് പ്രധാനമായും ചർച്ചകൾ നടത്തിയത്.

”പതിറ്റാണ്ടുകൾക്ക് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇതാദ്യമായി പോളണ്ടിലേക്കും യുക്രെയ്‌നിലേക്കും ചരിത്രപരമായ സന്ദർശനം നടത്തിയിരിക്കുകയാണ്. അദ്ദേഹം നൽകിയ സമാധാന സന്ദേശത്തിനും മാനുഷിക പിന്തുണയ്‌ക്കും പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ചു. അന്താരാഷ്‌ട്ര നിയമങ്ങൾ പാലിച്ചു കൊണ്ട്, സംഘർഷങ്ങളെ സമാധാനപരമായ രീതിയിൽ പരിഹരിക്കുന്നതിനുള്ള പിന്തുണ ഉണ്ടാകുമെന്ന് ഇരുനേതാക്കളും ഉറപ്പ് നൽകിയതായും” വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറയുന്നു.

Related Articles

Latest Articles