India

കർണാടകയിലെ കോളേജുകളിൽ എച്ച്.ഐ.വി പരിശോധന നിർബന്ധമാക്കുന്നു; വിദ്യാർത്ഥികളുടെ സ്വകാര്യത ഉറപ്പാക്കാൻ ക്യു.ആർ അധിഷ്ഠിത ആപ്പ്

ബെംഗളൂരു: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കായി വ്യാപക എച്ച്.ഐ.വി പരിശോധനയും കൗൺസിലിംഗും നടത്താൻ കർണാടക സർക്കാരിന്റെ നിർണായക തീരുമാനം. രാജ്യത്ത് എച്ച്.ഐ.വി ബാധിതരുടെ എണ്ണത്തിൽ കർണാടകം മൂന്നാം സ്ഥാനത്താണെന്ന നാഷണൽ എയിഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ (NACO) കണ്ടെത്തലിന് പിന്നാലെയാണ് ഈ നടപടി. കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റിയുടെ അഭ്യർത്ഥന മാനിച്ച് വിശ്വേശ്വരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയും കോളേജിയറ്റ് എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റും ഇതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. പരിശോധനയിൽ പങ്കാളികളാകുന്ന വിദ്യാർത്ഥികളുടെ സ്വകാര്യത സമ്പൂർണ്ണമായി സംരക്ഷിക്കുന്നതിനായി ‘Know Your HIV Status’ എന്ന പേരിൽ പ്രത്യേക ക്യു.ആർ അധിഷ്ഠിത മൊബൈൽ ആപ്പും ആരോഗ്യ വകുപ്പ് തയ്യാറാക്കുന്നുണ്ട്.

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും നിർദ്ദേശപ്രകാരം കോളേജുകളിൽ സംഘടിപ്പിക്കുന്ന പ്രത്യേക ഹെൽത്ത് ക്യാമ്പുകൾ വഴിയാകും പരിശോധനയും ബോധവൽക്കരണവും കൗൺസിലിംഗും നടപ്പിലാക്കുക. പദ്ധതിയുമായി പൂർണ്ണമായി സഹകരിക്കാൻ എല്ലാ എൻജിനീയറിംഗ്, ആർട്സ്, സയൻസ് കോളേജ് പ്രിൻസിപ്പൽമാർക്കും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. യുവാക്കൾക്കിടയിൽ ലഹരിമരുന്നിന്റെ ഉപയോഗവും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളും വർദ്ധിച്ചതാണ് രോഗബാധ ഉയരാൻ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. രോഗം മുൻകൂട്ടി തിരിച്ചറിയുന്നതിലൂടെ രോഗവ്യാപനം തടയാനും കൃത്യമായ ചികിത്സ നൽകാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിലെ കണക്കുകൾ പ്രകാരം കർണാടകയിൽ 2.6 ലക്ഷത്തോളം എച്ച്.ഐ.വി ബാധിതരുണ്ട്. ഇതിൽ 54,000-ത്തോളം ആളുകൾ തങ്ങൾക്ക് രോഗബാധയുണ്ടെന്ന വിവരം പോലും അറിയാത്തവരാണ്. 18 മുതൽ 35 വരെ പ്രായമുള്ള യുവാക്കളിലാണ് രോഗവ്യാപനം അതിവേഗം കൂടുന്നത്. 2023-24 കാലഘട്ടത്തിൽ ഈ പ്രായപരിധിയിലുള്ള 44,500 പേർക്കാണ് എച്ച്.ഐ.വി സ്ഥിരീകരിച്ചതെങ്കിൽ 2025-26 ആയപ്പോഴേക്കും ഇത് 66,000 ആയി കുത്തനെ ഉയർന്നു. 18-നും 25-നും ഇടയിൽ പ്രായമുള്ള 7,000 പേർ സംസ്ഥാനത്ത് നിലവിൽ രോഗബാധിതരായി ഉണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഈ ആശങ്കാജനകമായ സാഹചര്യം മുൻനിർത്തിയാണ് ക്യാമ്പസുകൾ കേന്ദ്രീകരിച്ചുള്ള ശക്തമായ പ്രതിരോധ നടപടികളിലേക്ക് സർക്കാർ കടന്നിരിക്കുന്നത്.

B4 Admin

Share
Published by
B4 Admin

Recent Posts

തോല്‍വി മറയ്ക്കാന്‍ എന്തിനാണ് ഒഴികഴിവുകള്‍?. രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ വന്നത് മുതല്‍ കോണ്‍ഗ്രസ് തോല്‍ക്കുകയാണ്. തിരിച്ചടികള്‍ക്ക് കാരണം SIR അല്ലെന്ന് അമിത് ഷാ

ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…

4 hours ago

ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ 2026ലെ പട്ടിക പുറത്ത്. പാപ്പുവ ന്യൂ ഗിനിയ ഒന്നാമത്, ഏഷ്യയില്‍ നിന്ന് അഫ്ഗാനിസ്ഥാനും സിറിയയും ആദ്യ പത്തില്‍

ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…

4 hours ago

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകം. ചൈനയുടെ എതിര്‍പ്പിന് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…

5 hours ago

നവരാത്രി മൂന്നാം നാളില്‍ മലയാളി മനസ്സ് തൊട്ട് മോദി. എക്‌സില്‍ നവരാത്രി ആശംസകള്‍ക്കൊപ്പം യേശുദാസ് പാടിയ ചോറ്റാനിക്കര ഭഗവതീ എന്ന ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…

12 hours ago

മൂന്ന് മാസം ഗര്‍ഭിണിയായ വനിതാ മാധ്യമപ്രവര്‍ത്തകയോട് ക്രൂരത. രാഹുല്‍ ഗാന്ധി തള്ളി വീഴ്ത്തിയെന്ന് പരാതി, കടുത്ത ആരോപണവുമായി ബി.ജെ.പി

ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…

13 hours ago