ഹോക്കി ലോകകപ്പ് മത്സരങ്ങൾ ഇന്ന് ഒഡിഷയിൽ തുടങ്ങും. ഇന്ന് രാത്രി 7 മണിക്കാണ് മത്സരം ആരംഭിക്കുക. ആദ്യ ദിനം ഇന്ത്യ സ്പെയിനിനെ നേരിടും. അർജന്‍റീന-സൗത്ത് ആഫ്രിക്ക, ഓസ്ട്രേലിയ-ഫ്രാൻസ്, ഇംഗ്ലണ്ട്-വെയിൽസ് പോരാട്ടങ്ങളും ഇന്ന് നടക്കും. ഇന്ത്യക്ക് വെല്ലുവിളി ഉയർത്തുന്ന താരങ്ങൾ സ്പെയിൻ നിരയിലുണ്ട്.
ഇത് രണ്ടാവട്ടമാണ് ഒഡിഷ ലോകകപ്പ് ടൂര്‍ണമെന്‍റിന് വേദിയാകുന്നത്. ലോകകപ്പ് ഹോക്കി ചാമ്പ്യന്‍ഷിപ്പ് 17 ദിവസമാണ് മത്സരങ്ങൾ നടക്കുക. 14 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ മത്സരിക്കുക. 44 മത്സരങ്ങളാണുള്ളത്.

