India

പുൽവാമ രക്തസാക്ഷികൾക്ക് ആദരാജ്ഞലികൾ അർപ്പിക്കും; അമിത് ഷായുടെ കശ്മീർ സന്ദർശനം തുടരുന്നു; സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തി

ശ്രീനഗർ: കേന്ദ്രമന്ത്രി അമിത് ഷായുടെ (Amit Shah Visits Kashmir)കശ്മീർ സന്ദർശനം തുടരുന്നു. ജമ്മു കശ്മീർ സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് പുൽവാമ ഭീകരാക്രമണത്തിലെ രക്തസാക്ഷികൾക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ ആദരാജ്ഞലികൾ അർപ്പിക്കും. പുൽവാമയിലെ ലാത്ത്‌പോറയിലുള്ള സി.ആർ.പി.എഫ് ഗ്രൂപ്പ് സെന്ററിൽ എത്തിയാകും ആഭ്യന്തരമന്ത്രി വീരമ്യത്യുവരിച്ച സി.ആർ.പി.എഫ് സേനാംഗങ്ങൾക്ക് ആണ് ആദരാജ്ഞലികൾ അർപ്പിക്കുക.

അതോടൊപ്പം ജമ്മുവിലെ വിവിധ ചടങ്ങുകളിൽ അദ്ദേഹം പങ്കെടുക്കും. ഐഐടിയുടെ രണ്ട് ബ്ലോക്കുകളുടെ ഉദ്ഘാടനവും അമിത് ഷാ നിർവ്വഹിക്കും. ശേഷം നടക്കുന്ന ബിജെപിയുടെ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. വൈകിട്ട് ശ്രീനഗറിലേക്ക് മടങ്ങും.

ഇന്നലെയാണ് അമിത് ഷാ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കശ്മീരിലെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഭീകരാക്രമണങ്ങൾ നടന്ന മേഖലയാണ് ലാത്ത്‌പോറ. ആഭ്യന്തരമന്ത്രിയുടെ സന്ദർശനം മുൻ നിർത്തി കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുളളത്. പ്രദേശത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ സാധാരണക്കാർ ഭീകരാക്രമണത്തിന് ഇരയായ പശ്ചാത്തലത്തിലായിരുന്നു അമിത് ഷായുടെ സന്ദർശനം.

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ പർവേസ് അഹമ്മദിന്റെ കുടുംബാംഗങ്ങളെ അദ്ദേഹം ഇന്നലെ സന്ദർശിച്ചിരുന്നു. ജമ്മുകശ്മീരിലെ സുരക്ഷ സംബന്ധിച്ച യോഗത്തിലും അമിത് ഷാ സംസാരിച്ചു. നാളെയാണ് മൂന്ന് ദിവസത്തെ സന്ദർശനം അവസാനിക്കുക. സർക്കാരിന്റെ കണക്കുകൾ പ്രകാരം ഈ വർഷം കശ്മീരിൽ 32 സാധാരണക്കാരാണ് കൊല ചെയ്യപ്പെട്ടത്. കഴിഞ്ഞ വർഷം ഇത് 41 പേരായിരുന്നു. എല്ലാവരും സുരക്ഷിതരായിരിക്കുന്ന കശ്മീരാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്ന് അമിത് ഷാ യോഗത്തിൽ പറഞ്ഞു. അതോടൊപ്പം മേഖലയിലെ സ്ഥിതിഗതികളും അദ്ദേഹം വിലയിരുത്തി.

B4 Admin

Recent Posts

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

13 hours ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

13 hours ago

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

13 hours ago

പുതിയ വ്യോമസേനാ മേധാവിയുടെ ഔദ്യോഗിക വാഹനം ഇനി ഇലക്ട്രിക്: മഹീന്ദ്ര XEV 9S തിരഞ്ഞെടുത്ത് എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത്

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…

17 hours ago

രാജ്യതലസ്ഥാനത്ത് മലിനീകരണ ഭീഷണി: ദില്ലിയിലെ വായുനിലവാരം അതീവ മോശം

ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…

18 hours ago

അമ്മയുടെ അനുഗ്രഹത്തോടെ 2027ലെ മഹാമാഘം: തിരുനാവായയിലും തവനൂരിലും ഒരുമിച്ച് മഹോത്സവം നടത്താൻ തീരുമാനം

കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…

1 day ago