ബീഹാറിൽ പുതിയ മന്ത്രിസഭയുടെ വകുപ്പ് വിഭജനം പ്രഖ്യാപിച്ചതോടെ, മുഖ്യമന്ത്രി നിതീഷ് കുമാർ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കൈവശം വെച്ചിരുന്ന ആഭ്യന്തര വകുപ്പ് ഉപേക്ഷിച്ചു. സുപ്രധാനമായ ഈ വകുപ്പിന്റെ ചുമതല ഇനി ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരിക്കാണ് നൽകിയിരിക്കുന്നത്.
കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ ഇത് ആദ്യമായാണ് നിതീഷ് കുമാർ സംസ്ഥാനത്തിന്റെ ആഭ്യന്തര വകുപ്പ് കൈവശം വെക്കാത്തത്. നിതീഷ് കുമാർ ആഭ്യന്തര വകുപ്പ് ഉപമുഖ്യമന്ത്രിക്ക് കൈമാറിയത്, സംസ്ഥാന ഭരണത്തിൽ സഖ്യകക്ഷിയായ ബിജെപിക്ക് വർദ്ധിച്ച സ്വാധീനത്തിൻ്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.ആഭ്യന്തര വകുപ്പിൻ്റെ ചുമതല ലഭിച്ചതോടെ സാമ്രാട്ട് ചൗധരിയുടെ ഉത്തരവാദിത്തവും അധികാരവും വർദ്ധിച്ചു. അദ്ദേഹം ഇനി സംസ്ഥാനത്തെ ക്രമസമാധാന നില നിയന്ത്രിക്കുക മാത്രമല്ല, സീമാഞ്ചൽ മേഖലയിലെ കുടിയേറ്റ പ്രശ്നങ്ങൾ നേരിട്ട് കൈകാര്യം ചെയ്യുകയും ചെയ്യും.ചിരാഗ് പാസ്വാൻ്റെ പാർട്ടിക്ക് കരിമ്പ് വ്യവസായം, പൊതുജനാരോഗ്യ എഞ്ചിനീയറിംഗ് വകുപ്പുകളുടെ ചുമതലകൾ നൽകി
പ്രധാന വകുപ്പുകളും മന്ത്രിമാരുംപുതിയ മന്ത്രിസഭയിലെ പ്രധാന വകുപ്പുകളും അവയുടെ ചുമതലക്കാരും:
സാമ്രാട്ട് ചൗധരി (ബിജെപി): ഉപമുഖ്യമന്ത്രി, ആഭ്യന്തര വകുപ്പ്, ധനകാര്യം.
വിജയ് കുമാർ സിൻഹ (ബിജെപി): ഉപമുഖ്യമന്ത്രി, ലാൻഡ് ആൻഡ് റെവന്യൂ വകുപ്പ്, ഖനന-ഭൂമിശാസ്ത്ര വകുപ്പ്.
മംഗൾ പാണ്ഡെ (ബിജെപി): ആരോഗ്യ വകുപ്പ്, നിയമ വകുപ്പ്.
ദിലീപ് ജയ്സ്വാൾ (ബിജെപി): വ്യവസായ വകുപ്പ്.
നിതിൻ നബിൻ (ബിജെപി): റോഡ് നിർമ്മാണ വകുപ്പ്, നഗരവികസന-ഭവന നിർമ്മാണ വകുപ്പ്.
ശ്രേയസി സിംഗ് (ബിജെപി): ഇൻഫർമേഷൻ ടെക്നോളജി, സ്പോർട്സ് വകുപ്പുകൾ.
രാംകൃപാൽ യാദവ് (ബിജെപി) :കൃഷി വകുപ്പ്
സഞ്ജയ് ടൈഗർ (ബിജെപി) : ലേബർ റിസോഴ്സസ്
അരുൺ ശങ്കർ പ്രസാദ് (ബിജെപി) :ടൂറിസം, കല, സാംസ്കാരിക, യുവജനകാര്യ വകുപ്പുകൾ
സുരേന്ദ്ര മേത്ത (ബിജെപി) :മൃഗ-മത്സ്യബന്ധന വിഭവം
നാരായൺ പ്രസാദ് (ബിജെപി) : ദുരന്ത നിവാരണ വകുപ്പ്
രാമ നിഷാദ് (ബിജെപി) : പിന്നോക്ക, അതിപിന്നോക്ക വിഭാഗ ക്ഷേമം
ലഖേദാർ പാസ്വാൻ (ബിജെപി) : പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമം
പ്രമോദ് ചന്ദ്രവംശി (ബിജെപി) : സഹകരണ വകുപ്പ്, പരിസ്ഥിതി-വനം-കാലാവസ്ഥാ മാറ്റം
സന്തോഷ് സുമൻ (എച്ച്എഎം) : മൈനർ ജലവിഭവ വകുപ്പ്
ദീപക് പ്രകാശ് (ബിജെപി) : പഞ്ചായത്തി രാജ് വകുപ്പ്

