Homeland ready to bid farewell to Jananayaka; Afternoon holiday for schools in Kottayam district; Traffic will be controlled, culture tomorrow
കോട്ടയം: ജനനായകൻ ഉമ്മന്‍ചാണ്ടിക്ക് വിട നല്‍കാനൊരുങ്ങി ജന്മനാടായ കോട്ടയം. ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. നഗരത്തില്‍ ഗതാഗതം നിയന്ത്രിക്കും. ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരം നാളെ വൈകിട്ട് പുതുപ്പള്ളിയിലെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും. ശുശ്രൂഷകള്‍ക്ക് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ നേതൃത്വം നല്‍കും.
തിരുവനന്തപുരത്ത് നിന്ന് വിലാപയാത്രയായി കൊണ്ടുപോകുന്ന ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം വൈകിട്ട് അഞ്ച് മുതല്‍ തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. ശേഷം പുതുപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഉമ്മന്‍ ചാണ്ടിയോടുള്ള ആദര സൂചകമായി കോട്ടയം ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും നാളെ ഉച്ചകഴിഞ്ഞ് ഒരു മണി മുതല്‍ അടച്ചിടും. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എല്ലാവ്യാപാര സ്ഥാപനങ്ങള്‍ക്കും നാളെ രാവിലെ മുതല്‍ അടച്ചിടും.
വിലാപയാത്ര കടന്നുപോകുന്നതിന്റെ ഭാഗമായാണ് തിരുവല്ല നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. മാവേലിക്കര റോഡിലൂടെ വരുന്ന വാഹനങ്ങള്‍ കാവുംഭാഗം -ഇടിഞ്ഞില്ലം റോഡ് വഴിയും, എം സി റോഡിലൂടെ എത്തുന്ന വാഹനങ്ങള്‍ ബൈപാസിലൂടെയുമാകും കടത്തിവിടുക. വിലാപയാത്ര ഏനാത്ത് എത്തുമ്പോള്‍ ഗതാഗത നിയന്ത്രണം പൂര്‍ണമായും ഏര്‍പ്പെടുത്തും. കെഎസ്ആര്‍ടിസി ജംഗ്ഷനിലും ഭൗതിക ശരീരം അല്‍പസമയം പൊതുദര്‍ശനത്തിന് വെക്കുന്നുണ്ട്. വിലാപയാത്ര കടന്നുപോകും വരെ നിയന്ത്രണം തുടരുമെന്ന് പോലീസ് അറിയിച്ചു.
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…