ഒളിമ്പിക്സ് ഷൂട്ടിംഗിൽ ഇന്ത്യക്ക് വീണ്ടും മെഡൽ പ്രതീക്ഷ. 10 മീറ്റര്‍ എയര്‍റൈഫിൾ വിഭാഗത്തിൽ അർജുൻ ബാബുത ഫൈനലിൽ കടന്നു. 630.1 പോയിന്റുമായി അർജുൻ ബാബുത ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
നാളെ ഇന്ത്യൻ സമയം 3.30 നാണ് മെഡൽ റൗണ്ട് നടക്കുന്നത്. അതേസമയം, ഇതേ വിഭാഗത്തിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരമായ സന്ദീപ് സിംഗിന് ഫൈനലിലേക്ക് മുന്നേറാൻ സാധിച്ചില്ല. 629.3 പോയിന്റുകൾ നേടിയ സന്ദീപ് 12-ാം സ്ഥാനത്താണ് എത്തിയത്. ഈ വിഭാഗത്തിൽ ചൈനയുടെ ലിഹാവോ ഷെങ് ആണ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. അർജന്റീനയുടെ മാർസെലോ ജൂലിയൻ രണ്ടാമതും ഇറ്റലിയുടെ ഡാനിലോ ഡെന്നിസ് മൂന്നാമതും ഫിനിഷ് ചെയ്തു.
അതേസമയം, വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ മനു ഭാക്കർ ഇന്ത്യക്ക് ആദ്യ മെഡൽ സമ്മാനിച്ചിരുന്നു. ഈ വിഭാഗത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരവുമായി മനു ഭാക്കർ മാറി. വെങ്കലമാണ് മനു ഭാക്കർ നേടിയത്.

