തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടിൽ ഉത്തരവാദിത്തം തനിക്ക് മാത്രമല്ലെന്നും തീരുമാനമെടുത്തത് മുഖ്യമന്ത്രി അദ്ധ്യക്ഷനായ ഡയറക്ടർ ബോർഡ് ആണെന്നും മുൻ ധനമന്ത്രി തോമസ് ഐസക്. തനിക്ക് ധനമന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്തം മാത്രമേയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നൽകിയ കത്തിലാണ് തോമസ് ഐസക്ക് ഇക്കാര്യങ്ങൾ അറിയിച്ചത്. നേരത്തെ മസാല ബോണ്ട് അഴിമതിക്കേസിൽ തോമസ് ഐസക്കിന് ഇ ഡി പുതിയ സമൻസ് നൽകിയിരുന്നു. അതനുസരിച്ച് അദ്ദേഹം തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതായിരുന്നു. എന്നാൽ അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകാതെ ഇപ്പോഴും ഒളിച്ചു കളിക്കുകയാണ് മുൻ ധനമന്ത്രി.
2150 കോടി രൂപയാണ് 2018-19 സാമ്പത്തിക വർഷത്തിൽ കേരളം മസാല ബോണ്ടിറക്കി വിദേശ ഫണ്ട് സ്വരൂപിച്ചത്. ഇന്ത്യയിലാദ്യമായാണ് ഒരു സംസ്ഥാനം മസാല ബോണ്ട് ഇറക്കുന്നത്. നടപടി സംസ്ഥാനത്തിന് വൻ പലിശ ബാധ്യതയുണ്ടാക്കുമെന്നും ഗുണഭോക്താവ് വിദേശ കമ്പനിയാണെന്നും നേരത്തെ ആരോപണമുണ്ടായിരുന്നു. ഇടപാട് ഭരണഘടനയുടെ 293 (1) ന്റെ ലംഘനമാണെന്നും സി എ ജി നേരത്തെ കണ്ടെത്തിയിരുന്നു. വിദേശ നാണയ വിനിമയ ചട്ടങ്ങളുടെ ലംഘനവും അഴിമതിയും ഇടപാടിൽ നടന്നിട്ടുണ്ടെന്നാണ് ഇ ഡി സംശയിക്കുന്നത്. ഈ കേസിലാണ് ഏജൻസി തോമസ് ഐസക്കിന് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള സമൻസ് നൽകിയിരിക്കുന്നത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…