വരാഹരൂപം കേസ്: കാന്താര നിർമാതാവിന്റെ അപ്പീൽ നിലനിൽക്കില്ലെന്ന് ഹൈക്കോടതി കാന്താര സിനിമയിലെ 'വരാഹരൂപം' ഗാനത്തെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ, സിനിമയുടെ പ്രൊഡ്യൂസർ കീഴ്ക്കോടതിയുടെ ഇഞ്ചങ്ഷന് ഉത്തരവിനെതിരെ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇടപെട്ടില്ല. ഇത്തരമൊരു ഹർജി ഹൈക്കോടതിയിൽ നിലനിൽക്കുന്നതല്ലെന്നും കീഴ്ക്കോടതിയെ സമീപിക്കാനും ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. കാന്താരയുടെ പ്രൊഡ്യൂസറായ ഹോബ്ലി സിനിമാസാണ് കീഴ്ക്കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. പാട്ടിനുമേല്‍ ബൗദ്ധിക അവകാശം ഉന്നയിച്ച് തൈക്കുടം ബ്രിഡ്ജ് ബാന്‍ഡും പകര്‍പ്പവകാശം കൈവശമുള്ള മാതൃഭൂമി മ്യൂസിക്കുമാണ് കീഴ്ക്കോടതിയെ സമീപിച്ച് ഇഞ്ചങ്ഷന് ഓർഡർ സമ്പാദിച്ചത്. പാലക്കാട്, കോഴിക്കോട് ജില്ലാ കോടതികളില്‍ നിന്നാണ് ഹർജിക്കാർ അനുകൂല ഉത്തരവ് നേടിയത്. സിനിമയില്‍ ഗാനം ഉള്‍പ്പെടുത്തരുതെന്ന കീഴ്ക്കോടതി ഉത്തരവ് റദാക്കണമെന്നായിരുന്ന പ്രൊഡ്യൂസർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്. കഴിഞ്ഞ ഒക്ടോബര്‍ 28നാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കാന്താര സിനിമയിലെ വരാഹരൂപം എന്ന ഗാനം വിലക്കി ഉത്തരവിറക്കിയത്. കാന്താരയുടെ നിര്‍മാതാക്കളെയും മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളായ സ്പോട്ടിഫൈ, ഗാന, യൂട്യൂബ് തുടങ്ങിയവയെയുമാണ് വരാഹരൂപം ഗാനം ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയത്. തൈക്കൂടം ബ്രിഡ്ജിന്റെ നവരസം എന്ന ഗാനം പകര്‍പ്പവകാശം വാങ്ങാതെ കാന്താരയില്‍ ഉപയോഗിച്ചു എന്നതാണ് കേസ്. സിനിമയില്‍ ഗാനം ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കണമെന്നായിരുന്ന പ്രൊഡ്യൂസർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്.
തിരുവനന്തപുരം: തമ്പാനൂരില്‍ സ്ഥിതി ചെയ്യുന്ന ആര്യാ നിവാസ് ഹോട്ടലിലും ഭക്ഷണത്തിന് ഈടാക്കുന്നത് അമിത വിലയെന്ന് വിമര്‍ശനം. ജി എസ് ടി ഇല്ലാതെ ഒരു കോഫിക്ക് 31 രൂപയും, 2 ഇഡ്ഡലി നികുതി ഇല്ലാതെ 47.62
വടയ്ക്ക് നികുതിയില്ലാതെ 28.57 പൈസയുമാണ് വില.
എന്നാൽ, തലസ്ഥാനത്തെ തന്നെ മറ്റൊരു പ്രമുഖ ഹോട്ടലായ പാളയത്തെ ഹോട്ടൽ അരുണയിൽ 2 ഇഡലിക്ക് നികുതി അടക്കം 30 രൂപ, 1 വടക്ക് നികുതി അടക്കം 15 രൂപ, 1 കോഫി നികുതി ഉൾപ്പെടെ 20 രൂപ എന്നിങ്ങനെയാണ് വില വിവരം.
ഈ രണ്ടു ഹോട്ടലിൽ നിന്നും ആഹാരം കഴിച്ച മോഹന ചന്ദ്രൻ നായർ ആഹാരത്തിന്റെ ബില്ല് സോഷ്യൽമീഡിയയിൽ പങ്കുവെച്ചതോടെയാണ് ആര്യാ നിവാസിന്റെ അമിതവില വീണ്ടും ചർച്ചയാകുന്നത്.
സാധാരണക്കാര്‍ എത്തുന്ന ആര്യനിവാസിലെ ഈ അമിത വില കൊള്ളയാണെന്നാണ് ഉപഭോക്തക്കള്‍ പറയുന്നത്. ഭക്ഷണത്തിനു വില നിര്‍ണ്ണയിക്കേണ്ടത് ആരാണ്? തോന്നുന്ന പോലെ വില ഈടാക്കാന്‍ ഇവര്‍ക്ക് അനുവാദവും അധികാരവും കൊടുത്തത് ആരാണെന്നുമാണ് ബില്ല് പ്രചരിച്ചതോടെ ഹോട്ടലിനെതിരെ വിമർശനം ഉയരുന്നത്.
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്…
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന് കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…