Hotel-License-Bribe-arrest
കൂത്താട്ടുകുളം: നഗരസഭ പൂട്ടിയ ഹോട്ടലിന് ലൈസൻസ് നല്കാൻ കൈക്കൂലി വാങ്ങിയ കേസിൽ കൂത്താട്ടുകുളം നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ. ഇന്നലെ രാത്രിയാണ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറും തിരുവനന്തപുരം സ്വദേശിയുമായ ഡി.എസ് ബിജുവിനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്യുന്നത്. ലോഡ്ജ് ഉടമയിൽ നിന്നുമാണ് ബിജു കൈക്കൂലി ആവശ്യപ്പെട്ടത്.
ഓടയിലേക്ക് മാലിന്യം ഒഴുക്കിയതിനെതിരെ നഗരസഭ നഗരത്തിലെ ചില സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തിരുന്നു. തുടർന്നാണ് ലോഡ്ജിനെതിരായ നടപടി ഒഴിവാക്കാൻ ഉടമയെ താമസ സ്ഥലത്തേയ്‌ക്ക് വിളിച്ചുവരുത്തി കൈക്കൂലി ആവശ്യപ്പെട്ടത്. 1.5 ലക്ഷം രൂപയാണ് ലൈസൻസ് പുതുക്കി നൽകാൻ ബിജു കൈക്കൂലിയായി ആവശ്യപ്പെട്ടത്.
എന്നാൽ ലോഡ്ജ് ഉടമ വിവരം വിജിലൻസിനെ അറിയിക്കുകയും അവർ നൽകിയ നോട്ടുകളുമായി ബിജുവിന്റെ വീട്ടിലേക്ക് പോകാൻ പറയുകയും ചെയ്തു. തുടർന്ന് വീടിന് പുറത്ത് കത്ത് നിന്ന ഉദ്യോഗസ്ഥർ താമസ സ്ഥലം വളഞ്ഞ് ബിജുവിനെ പിടികൂടുകയായിരുന്നു.
തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…
തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…
തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…
ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…
യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…