Saturday, September 26, 2026

മലപ്പുറം സ്വദേശിയായ മോഡലിനെ രണ്ട് ദിവസം പൂട്ടിയിട്ട് ജ്യൂസിൽ മയക്കുമരുന്ന് നല്‍കികൂട്ടബലാത്സംഗം ചെയ്‌തെന്ന കേസ്; ആലപ്പുഴ സ്വദേശി പിടിയിൽ

തൃക്കാക്കര: കാക്കനാട് മലപ്പുറം സ്വദേശിനിയായ മോഡലിനെ രണ്ട് ദിവസം പൂട്ടിയിട്ട് കൂട്ടമാനഭംഗം ചെയ്ത സംഭവത്തിൽ ഒരാൾ പിടിയിൽ. ആ​ല​പ്പു​ഴ ആ​റാ​ട്ടു​പു​ഴ പു​ത്ത​ന്‍പ​റമ്ബി​ല്‍ വീ​ട്ടി​ല്‍ സ​ലീം​കു​മാ​റി​നെ​യാ​ണ്​ (33) ഇ​ന്‍ഫോ​പാ​ര്‍ക്ക് പൊ​ലീ​സ് അ​റ​സ്​​റ്റു ചെ​യ്ത​ത്. കേസിലെ മറ്റു പ്രതികളായ അജ്മൽ, ഷമീർ എന്നിവരെ പോലീസ് തിരയുകയാണ്.

മലപ്പുറം സ്വദേശിനിയായ 27 കാരിയെയാണ് കാക്കനാട് ലോഡ്‌ജിൽ പൂട്ടിയിട്ട് പീഡിപ്പിച്ചത്. സം​ഭ​വ​ത്തി​ല്‍ ഇ​ന്ന​ലെ വൈ​കീ​ട്ട് യു​വ​തി​യു​ടെ മൊ​ഴി മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ല്‍ രേ​ഖ​പ്പെ​ടു​ത്തി. ഡിസംബർ ഒന്നു മുതൽ മൂന്നു വരെയാണ് യുവതി പീഡനത്തിന് ഇരയായത്. ഇവർ കാക്കനാട് ഫോട്ടോഷൂട്ടിന് എത്തിയപ്പോൾ മുൻ പരിചയക്കാരനായ സലിംകുമാർ ഇടച്ചിറയിലെ ലോഡ്ജിൽ താമസം ശരിയാക്കി നൽകി. പിന്നീട് ലോഡ്ജ് ഉടമയുടെ ഒത്താശയോടെ അജ്മൽ, ഷമീർ, സലീംകുമാർ എന്നിവർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഹോട്ടല്‍ ഉടമ ക്രിസ്റ്റീനയെയും പ്രതിയാക്കിയിട്ടുണ്ട്.

Related Articles

Latest Articles