How did Ganesh, who had no elephants, get ivory? Elephants and ivory should be seized from the hands of the minister! S. Jalil complained to the forest department.
മന്ത്രി കെബി ഗണേഷ്‌കുമാർ ആനയുടെ ഉടമസ്ഥാവകാശമില്ലാതെ ആനക്കൊമ്പ് സൂക്ഷിക്കുന്നു എന്ന് വനംവകുപ്പ് വെളിപ്പെടുത്തിയതിന് പിന്നാലെ ഗണേഷ്‌കുമാറില്‍ നിന്ന് ആനകളെ ഏറ്റെടുക്കുകയും ആനക്കൊമ്പ് പിടിച്ചെടുക്കുകയും വേണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പിന് പരാതി നൽകി.ഡിസിസി വൈസ് പ്രസിഡന്റ് എസ്.ജലീല്‍ മുഹമ്മദാണു മന്ത്രി എ.കെ.ശശീന്ദ്രനും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും പരാതി നല്‍കിയത്.വന്യജീവി സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കണമെന്നാണ് പരാതിയിലൂടെ എസ്.ജലീല്‍ പറയുന്നത്.
നിയമപ്രകാരം ആനക്കൊമ്പ് സര്‍ക്കാരിന്റെ സ്വത്തില്‍ പെടുന്നതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ആനയുടെ ഉടമയല്ലാത്ത ആള്‍ക്ക് എങ്ങനെ ആനക്കൊമ്പ് ലഭിച്ചുവെന്നു കണ്ടെത്തണം. അന്തരിച്ച മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയുടെ വീട്ടില്‍നിന്ന് 5 ജോടി ആനക്കൊമ്പ് വനംവകുപ്പ് പിടിച്ചെടുക്കുന്നതിനു പകരം ഏറ്റെടുക്കുകയാണു ചെയ്തത് എന്നതിനെക്കുറിച്ചും അന്വേഷണം വേണമെന്നു പരാതിയില്‍ ആവശ്യപ്പെടുന്നു.മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ഉടമസ്ഥാവകാശമില്ലാതെ ആനക്കൊമ്പുകള്‍ സൂക്ഷിക്കുന്ന വിഷയത്തില്‍ വനംവകുപ്പിനോട് അടിയന്തര റിപ്പോര്‍ട്ട് തേടുമെന്നു മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. ഗണേഷ് കുമാറിന്റെ കയ്യില്‍ എങ്ങനെ, എപ്പോള്‍ ആനക്കൊമ്പുകള്‍ എത്തിയെന്നും നിയമപരമായ എന്തു രേഖയുടെ അടിസ്ഥാനത്തിലാണു കൈവശം വച്ചിരിക്കുന്നതെന്നും അന്വേഷിക്കും.കോടികള്‍ വില മതിക്കുന്ന ആനക്കൊമ്പുകള്‍ വനംവകുപ്പിന്റെ സ്റ്റോറുകളിലുണ്ട്. അതേസമയം ആർ.ബാലകൃഷ്ണപിള്ളയുടെ കൈവശവും ആനക്കൊമ്പുകളുണ്ടായിരുന്നുവെന്നു വിവരാവകാശ രേഖയിൽ വനംവകുപ്പ് പറയുന്നുണ്ട് . എന്നാൽ ഈ ആനക്കൊമ്പുകൾ അദ്ദേഹത്തിനു ലഭിച്ചത് എങ്ങനെയെന്നും ആർക്കെങ്കിലും കൈമാറ്റം ചെയ്തിട്ടുണ്ടോയെന്നുമുള്ള രേഖകൾ നിലവിൽ ലഭ്യമല്ല.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…