Wednesday, December 24, 2025

ഭാരതാംബയെ എതിർക്കുന്നവർ എങ്ങനെയാണ് അയ്യപ്പഭക്തരായത് ??? ആഗോള അയ്യപ്പ സംഗമത്തിനെതിരെ പരോക്ഷ വിമർശനവുമായി ഗവർണർ രാജേന്ദ്ര ആർലേക്കർ

കോഴിക്കോട്: കൊട്ടിയാഘോഷിച്ച് നടത്തി ഒടുവിൽ വൻ പരാജയമായി തീർന്ന ആഗോള അയ്യപ്പ സംഗമ‌ വിഷയത്തിൽ സംസ്ഥാനസർക്കാരിനെതിരെ പരോക്ഷ വിമർശനങ്ങളുമായി ഗവർണർ രാജേന്ദ്ര ആർലേക്കർ. ഭാരതാംബയെ എതിർക്കുന്നവർ എങ്ങനെയാണ് അയ്യപ്പഭക്തരായതെന്ന് ഗവർണർ ചോദിച്ചു.കോഴിക്കോട് നവരാത്രി സർഗോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയായിരുന്നു ഗവർണറുടെ പരാമർശം. ശബരിമലയിലെ നിലപാട് മാറ്റം ജനങ്ങളോട് തുറന്നുപറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഭാരതത്തിന്റെ സംസ്കാരത്തെ എതിർക്കുകയും ഗുരുപൂജയെയും ഭാരതാംബയെയും വിമർശിക്കുകയും ചെയ്യുന്നവർ പെട്ടെന്നാണ് അയ്യപ്പഭക്ത‌രായത്. അവർക്ക് ഈ സംസ്കാരം എവിടെ നിന്ന് കിട്ടിയെന്ന് അറിയില്ല. അവരുടെ മനസ്സ് പരിശുദ്ധമാണെന്ന് കരുതുന്നില്ല പരിശുദ്ധരാണെങ്കിൽ നിലപാട് മാറ്റം തുറന്നുപറയണം.”- ഗവർണർ രാജേന്ദ്ര ആർലേക്കർ പറഞ്ഞു.

Related Articles

Latest Articles