Spirituality

എങ്ങനെയാണ് യമലോകത്തിലേക്ക് നമ്മുടെ ആത്മാവ് എത്തുന്നത്? ഉത്തരവുമായി ഗരുഡപുരാണം

മരണം എന്ന സത്യത്തെ ആര്‍ക്കും നിഷേധിക്കാൻ സാധിക്കില്ല. സ്വർഗം, നരഗം എന്ന രണ്ട് ലോകങ്ങൾ ഉള്ളതായി വിശ്വസിക്കുന്നവരുണ്ട്. നല്ല പ്രവര്‍ത്തികള്‍ ചെയ്തവര്‍ സ്വര്‍ഗത്തിലേക്കും മോശം പ്രവര്‍ത്തികള്‍ ചെയ്തവര്‍ നരഗത്തിലേക്കും പോകുമെന്നാണ് പുരാണങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഇത് മുൻനിര്‍ത്തിയാണ് കര്‍മ്മഫലം നാം അനുഭവിക്കുമെന്ന് പറയുന്നത്. എന്നാൽ എങ്ങനെയാണ് യമലോകത്തിലേക്ക് നമ്മുടെ ആത്മാവ് എത്തുന്നത്? എങ്ങനെയാണ് നാം മരിക്കുന്നത്, എന്താണ് മരണവിളി തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങൾ ഗരുഡപുരാണത്തിൽ വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

മരണ സംഭവിക്കുന്ന നിമിഷത്തെ കുറിച്ച് ഗരുഡപുരാണം പറയുന്നത് ഇങ്ങനെ; മരണത്തിലേക്ക് കടക്കുന്ന അവസാന നിമിഷങ്ങളിൽ സമീപത്ത് നിൽക്കുന്നവരോട് ഒരു വാക്ക് പറയണം എന്ന് നാം ആഗ്രഹിക്കുമെങ്കിലും സാധിക്കില്ല. ഉടൻ തന്നെ ആത്മാവ് ശരീരം ഉപേക്ഷിക്കുന്നതിലൂടെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് നാശം സംഭവിക്കും. ഇങ്ങനെ ചലനശക്തി നഷ്ടപ്പെടും. ഇതേത്തുടര്‍ന്ന് ഉമിനീര്‍ തുള്ളിയായി കവിളിലൂടെ ഒഴുകും ഇങ്ങനെയാണ് മരണത്തിൻ്റെ ആദ്യ നിമിഷങ്ങൾ. മരണത്തിലേക്കുള്ള നിമിഷങ്ങൾ പാപം ചെയ്തവര്‍ക്ക് നേര്‍വിപരീതമാകുമെന്നും ഗരുഡപുരാണം ചൂണ്ടിക്കാട്ടുന്നു.
രണ്ടാം ഘട്ടത്തിലാണ് രൂപമില്ലാത്ത യമദൂതന്മാര്‍ എത്തുന്നത്. ഇവരെ മരണശയ്യയിലുള്ള വ്യക്തിക്ക് കാണാൻ സാധിക്കും. ഇദ്ദേഹത്തിൻ്റെ ഭാവവ്യത്യാസങ്ങളിലൂടെ യമദൂതന്മാരുടെ സാന്നിധ്യം സമീപം നിൽക്കുന്നവര്‍ക്ക് തിരിച്ചറിയാനാകുമെന്നും പുരാണത്തിൽ പറയുന്നു.

ആത്മാവിനെ യമലോകത്തേക്ക് കൂട്ടുകകൊണ്ട് പോകുക എന്നതാണ് യമദൂതന്മാരുടെ ആഗമന ഉദ്ദേശം. ഈ സമയം ആത്മാവ് വളരെ ഉച്ചത്തിൽ കരയുമെങ്കിലും യമദൂതന്മാര്‍ ദയ കാണിക്കില്ലെന്ന് ഗരുഡപുരാണം വിവരിക്കുന്നു. യമലോകത്തേക്കുള്ള യാത്രയിലാണ് ജന്മത്തിലെ നല്ലതും മോശവുമായ പ്രവര്‍ത്തികള്‍ ഓര്‍മ്മിക്കുന്നത്. ഈ യാത്രയിൽ യമദൂതന്മാരിൽ നിന്ന് മര്‍ദ്ദനം നേരിടേണ്ടിവരുമെന്നും പുരാണത്തിൽ പറയുന്നു.

നിലത്ത് സ്പര്‍ശിക്കാൻ സാധിക്കാതെ ജ്വലിച്ചുനിൽക്കുന്ന രൂപം എന്നാണ് ആത്മാവിനെ കുറിച്ച് ഗരുഡപുരാണം വിവരിക്കുന്നത്. ആദ്യം ആത്മാവ് യമലോകത്തിലെ തൻ്റെ സ്ഥാനത്തേക്കാണ് എത്തുന്നത്. ഇതിന് ശേഷമായിരിക്കും യമരാജാവുമായി കണ്ടുമുട്ടുന്നത്. ഈ കുടിക്കാഴ്ചയിലാണ് ബന്ധുക്കളുടെ അടുത്തേക്ക് പോകാനുള്ള അനുമതി ലഭിക്കുന്നത്. തൻ്റെ ശരീരത്തിലേക്കു തിരികെ പോകണമെന്ന് ആത്മാവ് അപേക്ഷിക്കുമെങ്കിലും ഇതിന് യമദൂതന്മാര്‍ അനുമതി നൽകില്ലെന്നും പുരാണത്തിൽ പറയുന്നു.
മരണസമയത്തെ പൂജകള്‍ നടത്തിയാൽ മാത്രമേ ആത്മാവിന് ശാന്തികിട്ടുകയുള്ളൂവെന്നും 10 ദിവസം പൂജകള്‍ തുടരണമെന്നും ഗരുഡപുരാണം വ്യക്തമാക്കുന്നു.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

2 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

2 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

2 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

2 days ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

3 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

3 days ago