ഹെയര്‍സ്റ്റൈലില്‍ പഫ് ഒരു ഫാഷനാണിപ്പോള്‍.എലഗന്റ് ലുക്കാണ് ഈ സ്റ്റൈല്‍ മുഖത്തിന് നല്‍കുന്നത്. ഡ്രസ്സിങിന് അനുസരിച്ചാകാണം സ്റ്റൈലിങ്. പഫ് സ്റ്റൈല്‍ പലവിധത്തിലുണ്ട്.
പഫ് സ്റ്റൈല്‍ പലവിധം
ഫോക്‌സ് പഫ്, അപ്ടു പഫ്, ഹാഫ് അപ് പഫ്, ലൂസ് പഫ്, ഫങ്കി പഫ്, പഫ് പോണിടെയില്‍, സെക്‌സി ഹൈ ക്രൗണ്‍ പഫ്
സ്റ്റൈല്‍ തെരഞ്ഞെടുക്കേണ്ടത് എങ്ങിനെ?
സ്വന്തം ഹെയര്‍ കട്ട്, ടെക്‌സ്ചര്‍, മുഖത്തിന്റെ ഷെയിപ്പ് എന്നിവക്ക് അനുസരിച്ചായിരിക്കണം പഫ് സ്‌റ്റൈല്‍ തിരഞ്ഞെടുക്കേണ്ടത്.
ഫോക്‌സ് പഫ് സ്‌റ്റൈല്‍ പൊതുവേ കറുത്തിരുണ്ട മുടിയിലാണ് യോജിക്കുക. മുടി ഒരേ ലെവലില്‍ കട്ട് ചെയ്തിടുന്നവര്‍ക്കും ഈ സ്‌റ്റൈല്‍ ഇണങ്ങും. അപ്ടു പഫ് ഓവല്‍ ഷെയ്പ് മുഖക്കാര്‍ക്കാണ് യോജിക്കുക. എന്നാല്‍ ചുരുണ്ട മുടിയില്‍ ഈ സ്റ്റെല്‍ ബുദ്ധിമുട്ടാണ്.
ഹാഫ് അപ് പഫ് ആണ് ഇപ്പോഴത്തെ പോപ്പുലര്‍ സ്‌റ്റൈല്‍. ഭൂരിഭാഗവും ഈ സ്‌റ്റൈലാണ് അവലംബിക്കുന്നത്. എല്ലാത്തരം മുഖത്തിനും ഇണങ്ങുമെന്നതാണ് ഇതിന്റെ പ്രത്യേകത. നേര്‍ത്ത മുടിയിലും ഈ ഹെയര്‍ സ്‌റ്റൈല്‍ അനായാസം തീര്‍ക്കാം.
പഫ് ഹെയര്‍ സ്‌റ്റൈല്‍ ഏത് ലംങ്തിലുമുള്ള മുടിയ്ക്കും ഇണങ്ങും. മുടി തീരെ ചെറുതായാലും നീളമുള്ളതായാലും ഈ സ്‌റ്റൈല്‍ നന്നായി ഇണങ്ങും. മുഖത്തിന് അനുസരിച്ച് പഫ് തയ്യാറാക്കുമ്പോള്‍ മുഖത്തിന്റെ ആകൃതിയും കൂടി കണക്കിലെടുക്കണം.
മുഖം കണക്കിലെടുത്ത് സ്റ്റൈല്‍
വട്ടമുഖത്തിന്: വട്ടമുഖത്തിന് ബാലന്‍സ്ഡ് സൗന്ദര്യം പകരാന്‍ മുടിയുടെ നടുഭാഗം പൊക്കിയും ഇരുവശങ്ങള്‍ ഒതുക്കിയും ഹെയര്‍ സെറ്റ് ചെയ്യാം.
ഓവല്‍ ഷെയ്പ്: ഫേയ്‌സിന് മുന്‍വശത്തെ മുടി ഒരു പോലെയായിരിക്കണം.
നീണ്ട മുഖം: നീണ്ട മുഖം അല്‍പം വീതിയുള്ളതായി തോന്നിപ്പിക്കാന്‍ മധ്യഭാഗത്ത് താഴെനിന്നും വശങ്ങളില്‍ നിന്ന് മുകളിലേക്കും പഫ് തയ്യാറാക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പഫ് തയ്യാറാക്കാന്‍ മുടി ബാക്ക് കോമ്പ് ചെയ്ത് ഹെയര്‍ സ്‌പ്രേ ചെയ്ത് സെറ്റ് ചെയ്യാം.
മുടി സ്‌ട്രെയിറ്റും സില്‍ക്കിയുമാണെങ്കില്‍ മുടി ചീകേണ്ട കാര്യമില്ല. കൈ കൊണ്ട് ഷെയ്പ് നല്‍കി പിന്‍ ചെയ്താല്‍ മതി.
മുടി പരുപരുത്തതാണെങ്കില്‍ അതില്‍ റെഡിമെയ്ഡ് ബണ്‍ വെച്ചാല്‍ മതി. ഇത്തരം മുടിയില്‍ നാച്ചുറല്‍ സ്‌റ്റൈല്‍ തീര്‍ക്കാന്‍ ബുദ്ധിമുട്ടാണ്.
മുടിയില്‍ നല്ല ക്വാളിറ്റിയുള്ള ഹെയര്‍ സ്‌പ്രേയോ ജെല്ലോ പുരട്ടുക. അല്ലെങ്കില്‍ മുടിയ്ക്ക് ഡാമേജ് ഉണ്ടാക്കും.
പേം ചെയ്ത മുടിയില്‍ കണ്ടീഷണറോ മൂസോ ഉപയോഗിക്കാം.
അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം. ജെസ്സോർ ജില്ലയിലെ മോണിരാംപൂർ ഉപസിലയിൽ ഹിന്ദു മാദ്ധ്യമ പ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയെ അക്രമികൾ…
ധാക്ക : ബംഗ്ലാദേശിലെ ജെനൈദ ജില്ലയിലുള്ള കാളിഗഞ്ചിൽ നാൽപ്പതുകാരിയായ ഹിന്ദു വിധവയ്ക്ക് നേരെ ക്രൂരമായ ആക്രമണം. യുവതിയെ രണ്ട് പേർ…
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ എന്ന എഴുപത്തിരണ്ടുകാരനാണ് മരിച്ചത്.…
തിരുവനന്തപുരം: തൊണ്ടിമുതൽ തിരുമറിക്കേസിൽ മൂന്നു വർഷം തടവ് ശിക്ഷ ലഭിച്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് എംഎൽഎ പദവി…
ഹമീർപൂർ : ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ സഹപ്രവർത്തകയുടെ മകളായ പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ജൽ…