തുണികള്‍ കഴുകുന്നതിന് മിക്കവാറും പേര്‍ വാഷിംഗ് മെഷീന്‍ ഉപയോഗിയ്ക്കുന്നുണ്ട്.
ഇന്നത്തെ കാലത്ത് അലക്കി പിഴിഞ്ഞ് ഉണക്കിക്കിട്ടുന്ന വാഷിംഗ് മെഷീനുകള്‍ വരെയുണ്ട്. വാഷിംഗ് മെഷീനില്‍ നാം മിക്കവാറും വസ്ത്രങ്ങള്‍ ഒരുമിച്ച് ഇടുകയാണ് ചെയ്യുന്നത്. ഇത് പല തരത്തിലെ രോഗങ്ങള്‍ക്കും കാരണമാകുന്നു എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നാം വാഷിംഗ് മെഷീനില്‍ തുണിയിടുമ്പോള്‍ ശരീരത്തിലെ കോശങ്ങള്‍, ഫംഗസ്, ബാക്ടീരിയ, വിയര്‍പ്പ്, പൊടി എന്നിവയെല്ലാം ഈ തുണികളില്‍ പറ്റിപ്പിടിച്ചിട്ടുണ്ടായിരിയ്ക്കും. അടിവസ്ത്രങ്ങള്‍ കഴുകാന്‍ ഇതില്‍ മലത്തില്‍ കാണുന്ന ഇ കോളി ബാക്ടീരിയ പോലുള്ള പല അണുക്കളുമുണ്ടാകാം. ഇതില്‍ സോപ്പുപൊടിയിടുമ്പോള്‍ പലപ്പോഴും ഈ സോപ്പ് മുഴുവന്‍ അലിഞ്ഞു പോകാതെയും വരും. ഈ സോപ്പും ബാക്ടീരിയയും എല്ലാ ചേര്‍ന്ന് വാഷിംഗ് മെഷീനില്‍ അടിഞ്ഞു കൂടും.
അതേസമയം വാഷിംഗ് മെഷീനില്‍ മിക്കപ്പോഴും ഈര്‍പ്പം നിറഞ്ഞ ഒരു അവസ്ഥയാണ് ഉള്ളത്. ഇത് ബാക്ടീരിയ, ഫംഗല്‍ വളര്‍ച്ചയ്ക്ക് ഏറെ ഗുണകരമാകുന്നു. ഇതിലിട്ട് നനച്ച് പകുതി ഉണക്കിയാണ് നമുക്കിത് കിട്ടുന്നത്. പലപ്പോഴും പലരും അധികം വെയിലില്ലാത്ത സ്ഥലത്തായിരിയ്ക്കും ഇത് ഉണക്കാന്‍ ഇടുന്നത്. ഇതിലെ ഇത്തരം രോഗാണുക്കള്‍ പ്രതിരോധശേഷി കുറവുള്ളവരെ ബാധിയ്ക്കുന്നു. ഉദര രോഗങ്ങള്‍, ദഹനക്കേട് തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും ഇത് വഴിയൊരുക്കുന്നു. കുട്ടികള്‍, പ്രായമായവര്‍, രോഗങ്ങള്‍ക്കായി മരുന്നു കഴിയ്ക്കുമ്പോള്‍ രോഗ പ്രതിരോധ ശേഷി കുറയുന്നവര്‍ എന്നിവരെ ഇത്തരം രോഗങ്ങള്‍ ബാധിയ്ക്കാന്‍ ഇത് വഴിയൊരുക്കുന്നു.
വയറിന് മാത്രമല്ല, ചര്‍മ രോഗങ്ങള്‍ക്കും ഇവ കാരണമാകുന്ന. ചര്‍മത്തില്‍ അലര്‍ജിയും തടിപ്പും ചൊറിച്ചിലുമുണ്ടാകുന്ന. സ്റ്റെഫൈലോകോക്കസ് പോലുള്ള ബാക്ടീരിയകളുടെ വളര്‍ച്ചയാണ് ഇത്തരം ചര്‍മ പ്രശ്‌നങ്ങള്‍ക്കും അലര്‍ജിയ്ക്കുമെല്ലാം കാരണമാകുന്നത്. ഇതു പോലെ വരണ്ട ചര്‍മമെങ്കില്‍ ഇത് ഏറെ ദോഷം വരുത്തും. ചര്‍മത്തില്‍ ചൊറിച്ചിലും മറ്റുമുണ്ടാകും. പ്രത്യേകിച്ചും അടിവസ്ത്രങ്ങളെങ്കില്‍ ഇവയില്‍ ഇലാസ്റ്റിക് പോലുള്ള ഭാഗങ്ങളുണ്ടാകും. ഇതിന്റെ ഇത്തരം ഭാഗങ്ങളില്‍ രോഗാണു അടിഞ്ഞു കൂടി പുഴുക്കടി പോലുള്ള അസ്വസ്ഥതകളുണ്ടാകും. പ്രത്യേകിച്ചും പലരും അടിവസ്ത്രങ്ങള്‍ മറ്റാരും കാണാതെ ഇരുണ്ട സ്ഥലങ്ങളില്‍, വെയില്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഇട്ട് ഉണക്കുന്നവരായതിനാല്‍ തന്നെ.
അതുപോലെ നാം വാഷിംഗ് മെഷീന്‍ കൃത്യമായി അണുവിമുക്തമാക്കണം. ബേക്കിംഗ് സോഡ മൂന്നില്‍ ഒന്ന് ടീസ്പൂണ്‍ ഒരു കപ്പ് വെളളത്തില്‍ എടുക്കുക. ഇതില്‍ രണ്ട് അടപ്പ് വിനെഗര്‍ ചേര്‍ക്കുക. ഇത് 60 ഡിഗ്രി ചൂടാക്കുക. ഇത് വാഷിംഗ് മെഷിനില്‍ ഒഴിച്ച് ഇതില്‍ തുണിയില്ലാതെ വാഷിംഗ് മെഷീന്‍ ഓണാക്കി കഴുകുക. ഇതിലൂടെ അണുക്കളെ നശിപ്പിയ്ക്കാന്‍ സാധിയ്ക്കും. മാസത്തില്‍ ഒരിക്കലെങ്കിലും ഇതു ചെയ്യുക. ഇതിലൂടെ വാഷിംഗ് മെഷീനുകളിലൂടെയുള്ള രോഗം തടയാന്‍ സാധിയ്ക്കും. ഇതു പോലെ വിലക്കുറവ് കണക്കാക്കി ഗുണം കുറഞ്ഞ സോപ്പു പൊടി മെഷീനില്‍ ഇടരുത്. അടിവസ്ത്രങ്ങള്‍ കഴിവതും ഇതില്‍ ഇടാതിരിയ്ക്കുക. 30കളില്‍ ഗര്‍ഭിണിയാകുമ്പോള്‍ സ്ത്രീകള്‍ ഇതറിയണം
പുതുവത്സരാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ നാളെ…
തുറമുഖ നഗരമായ മുക്കല്ലയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തിയിൽ 72 മണിക്കൂർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…
പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…