Kerala

മദ്യപിച്ച് വാഹനമോടിച്ചാല്‍ ഇനി എട്ടിന്റെ പണി; രാത്രികാലങ്ങളിലെ ആല്‍ക്കോമീറ്റര്‍ പരിശോധന വീണ്ടും തുടങ്ങും; നിർദ്ദേശം നൽകി ഡിജിപി

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നത് കണ്ടെത്താന്‍ പരിശോധന വീണ്ടും തുടങ്ങാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം. കോവിഡ് മാനദണ്ഡങ്ങൾ പിൻവലിച്ച സാഹചര്യത്തിലാണ് തീരുമാനം. എല്ലാ പൊലീസ് മേധാവികൾക്കും ഇതുസംബന്ധിച്ച നിർദ്ദേശം ഇന്നാണ് ഡിജിപി നൽകിയത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് വര്‍ഷമായി ആല്‍ക്കോമീറ്റര്‍ പരിശോധന നിര്‍ത്തിവച്ചിരുന്നു. നേരിട്ടുള്ള പരിശോധനകളിൽ നിന്നു പൊലീസ് വിട്ടുനിൽക്കുകയായിരുന്നു. കോവിഡ് സാഹചര്യങ്ങളിൽ അയവ് വരുത്തിയതോടെയാണ് പരിശോധന പുനരാരംഭിക്കുന്നത്. രാത്രിയിലെ വാഹന പരിശോധനയും കർശനമാക്കും.

ഈ കാലയളവിൽ രാത്രി കാലങ്ങളിൽ ഇരുചക്ര വാഹന അപകടങ്ങൾ കൂടുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. ഇന്ന് രാത്രി മുതലോ അല്ലെങ്കിൽ നാളെ മുതൽക്കോ പൊലീസിന്റെ നേരിട്ടുള്ള പരിശോധന ആരംഭിക്കും. മദ്യപിച്ച് വാഹനമോടിച്ചാല്‍ വലിയ പിഴയും ഈടാക്കാനാണ് പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആൽക്കോമീറ്റർ പരിശോധനയ്ക്ക് വിധേയരാകാൻ തയ്യാറാത്തവരുണ്ടെങ്കിൽ അവരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും ഡിജിപി നൽകിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

നേരത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ഇതേ തുടർന്നാണ് മാസ്കും സാമൂഹിക അകലവും തുടർന്ന് കൂടുതൽ ഇളവുകൾ വരുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. പിന്നാലെയാണ് ‍ഡിജിപിയുടെ നിർദ്ദേശം.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

2 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

2 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

2 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

2 days ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

3 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

3 days ago