ദില്ലി: റഷ്യ-യുക്രൈൻ സംഘർഷത്തിൽ ഇന്ത്യൻ നിലപാട് മാതൃകാപരമെന്ന് ഓസ്‌ടേലിയൻ നയതന്ത്ര പ്രതിനിധി ബാരി ഓ ഫെറൽ. ഇന്ത്യൻ പ്രധാനമന്ത്രി മൂന്നു തവണ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായും രണ്ടു പ്രാവശ്യം യുക്രൈൻ പ്രസിഡൻറ് വ്ലോഡിമിർ സെലിൻസ്‌ക്കിയുമായും സംസാരിച്ചു. സംഘർഷം ലഘൂകരിക്കാനായി ആത്മാർത്ഥ ശ്രമം നടത്തി. ഈ നിലപാട് മാതൃകാപരമെന്ന് ഓസ്‌ട്രേലിയൻ പ്രതിനിധി അഭിപ്രായപ്പെട്ടു. പക്ഷം പിടിക്കാതെ ഇരു രാജ്യങ്ങളുമായുള്ള സംഘർഷം ലഘൂകരിക്കുന്നതിന് നിക്ഷപക്ഷ മധ്യസ്ഥത നടത്തുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരു രാജ്യങ്ങളിലെയും കമ്പനികൾക്കും, കർഷകർക്കും, സാങ്കേതിക വിദഗ്ധർക്കും ധാരാളം അവസരങ്ങൾ പരസ്പരം തുറന്നുകൊടുക്കുന്ന സഹകരണമാണിതെന്ന് അടുത്തിടെ ഒപ്പുവച്ച ഇന്ത്യ ഓസ്‌ട്രേലിയ വ്യാപാരക്കരാറിനെ കുറിച്ച് ബാരി അഭിപ്രായപ്പെട്ടു. ഇത് ഇരു രാജ്യങ്ങളിലും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തും, തൊഴിലുകൾ സൃഷ്ടിക്കും, മേഖലയിൽ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തും. അടുത്ത 4-5 വർഷത്തിനുള്ളിൽ 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന കരാറാണ് ഓസ്‌ട്രേലിയയുമായി ഒപ്പുവച്ചതെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയലും അഭിപ്രായപ്പെട്ടിരുന്നു.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…