കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായ മലയാളിയായ മുരളീധരൻ നായർ മയക്കുമരുന്ന് കടത്തിയത് അഞ്ച് തവണ. 55 കാരനായ ഇയാൾ 18 കിലോ മെഥോകിനോളുമായാണ് ഒടുവിൽ പിടിയിലായത്. അന്താരാഷ്ട്ര മാർക്കറ്റിൽ 36 കോടി രൂപ വിലമിതിക്കുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. പാലക്കാട് സ്വദേശിയാണ് മുരളീധരൻ നായർ. സിംബാബ്വേയിൽ നിന്ന് ദോഹ വഴിയാണ് ഇയാൾ കൊച്ചിയിലെത്തിയത്. എയർ ഏഷ്യ വിമാനത്തിൽ ദില്ലിയിലേക്ക് പറക്കാനിരിക്കെയാണ് കൊച്ചി എയർപോർട്ട് സുരക്ഷാ വിഭാഗം പിടികൂടിയത്.
ബാഗിന്റെ അടിയിൽ പ്രത്യേകം അറയുണ്ടാക്കി അതിലാണ് 18 കിലോയോളം വരുന്ന മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. എട്ട് പാക്കറ്റുകളിലാക്കിയാണ് സൂക്ഷിച്ചിരുന്നത്. ത്രീഡി എം.ആർ.ഐ.’ സ്‌കാനിങ് ഉപകരണമാണ് മയക്കുമരുന്ന് കണ്ടുപിടിക്കാൻ സഹായകമായത്. പിടിച്ചെടുത്ത മയക്കുമരുന്ന് പരിശോധനയ്ക്കായി കസ്റ്റംസ് ലബോറട്ടറിയിലേക്ക് അയച്ചു.
മുരളീധരൻ നായരിൽ നിന്ന് മയക്കുമരുന്ന് വാങ്ങാൻ ദില്ലി വിമാനത്താവളത്തിൽ കാത്തുനിന്ന് നൈജീരിയൻ യുവതിയും കസ്റ്റംസിന്റെ പിടിയിലായി. ഇവരിൽ നിന്ന് 2.20 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. ഇവരെ അന്വേഷണത്തിനായി കൊച്ചിയിലേക്ക് കൊണ്ടുവരും.
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…
തന്റെ റേഞ്ച് റോവറിന് അനുമതിയുണ്ട് അനുമതിയുണ്ട് എന്ന് ഘോരഘോരം വാദിച്ച മന്ത്രി കെ.എം ഷാജിയെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ്…
സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ആശ്വാസമേകുന്ന ഉത്തരവാണ് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍ പുറത്തിറക്കിയത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍…
ശബരിമല-മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിന് ഇനി നാളുകള്‍ മാത്രം ശേഷിയ്‌ക്കെ ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം നല്‍കും. സന്നിധാനത്തെയും പമ്പയിലെയും…
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…