India

മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം; രണ്ട് പേര്‍ വെന്തുമരിച്ചു; 15 പേർക്ക് പരിക്ക്

മുംബൈ: മുംബൈയില്‍ 20 നില കെട്ടിടത്തിലുണ്ടായ (Fire Breaks Out In Building) തീ പിടുത്തത്തിൽ രണ്ട് പേര്‍ വെന്തുമരിച്ചു. മുംബൈയിലെ ഗാന്ധി ആശുപത്രിക്ക് സമീപമുള്ള കെട്ടിടത്തിലാണ് തീ പിടുത്തമുണ്ടായത്. പിന്നീട് കൂടുതലിടങ്ങളിലേക്ക് തീ വ്യാപിക്കുകയായിരുന്നു. എന്നാൽ കെട്ടിടത്തും പരിസരത്തും ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് മേയര്‍ പറഞ്ഞു.

അതേസമയം സംഭവത്തിൽ 15 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മുംബൈ മേയര്‍ കിഷോരി പെഡ്‌നേക്കര്‍ അറിയിച്ചു. തീ പടര്‍ന്ന് കയറിയത് മൂലം ഫ്ലാറ്റിൽ കുടുങ്ങിപ്പോയ എല്ലാവരേയും പുറത്തെത്തിക്കാന്‍ സാധിച്ചതായി മേയര്‍ അറിയിച്ചു. പരിക്കേറ്റവരില്‍ 12 പേരെ ജനറല്‍ വാര്‍ഡിലും മൂന്ന് പേരെ ഐസിയുവിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഓക്‌സിജന്‍ സഹായം ആവശ്യമായി വന്ന ആറ് വയോധികരെയും ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. തീ പടര്‍ന്ന് കയറിയയുടന്‍ അലാം മുഴങ്ങുകയും പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയുമായിരുന്നു. തീപിടുത്തം ലെവല്‍ മൂന്ന് (തീവ്രതയേറിയത്) ആയിരുന്നെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

admin

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

4 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

5 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

5 hours ago