Wednesday, May 8, 2024
spot_img

അതിവേഗം സുഖപ്പെടാനായി പ്രാര്‍ഥിക്കൂ: ലതാ മങ്കേഷ്‌കര്‍ ഐസിയുവില്‍ തുടരുന്നു: നിരീക്ഷണത്തിലെന്ന് ഡോക്ടര്‍മാര്‍

മുംബൈ: കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന പ്രശസ്‌ത ഗായിക ലതാമങ്കേഷ്‌കര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍. ലതാമങ്കേഷ്‌കറുടെ ആരോഗ്യ നില നിരീക്ഷിച്ചുവരികയാണെന്ന് ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ ഡോക്ടര്‍ പ്രതീത് സാംധാനി പറഞ്ഞു.

അതേസമയം, അവര്‍ക്കു കോവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ചിട്ടുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ”അവര്‍ ഐസിയുവില്‍ തുടരുകയാണ്, ആരോഗ്യ നില നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വേഗം സുഖപ്പെടാനായി പ്രാര്‍ഥിക്കൂ” ഡോ. സാംധാനി പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഗായികയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
പ്രായം പരിഗണിച്ച് കരുതല്‍ നടപടിയുടെ ഭാഗമായാണ് അവരെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതെന്ന് മരുമകള്‍ രചന അറിയിച്ചിരുന്നു. ലതാ മങ്കേഷ്‌കറുടെ നില തൃപ്തികരമാണെന്നും രചന വാർത്ത ഏജന്‍സിയോടു പറഞ്ഞു.

Related Articles

Latest Articles