തിരുവനന്തപുരം : പാപ്പനംകോട്ടെ ഇൻഷുറൻസ് ഓഫീസിൽ ഉണ്ടായ തീപിടിത്തത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. പാപ്പനംകോട് ജംഗ്ഷനിലെ രണ്ട് നില കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ന്യൂ ഇന്ത്യ ഇൻഷുറൻസിന്റെ ഓഫീസിനകത്താണ് തീപിടിത്തമുണ്ടായത്. മരിച്ചവരില്‍ ഒരാള്‍ സ്ഥാപനത്തിലെ ജീവനക്കാരിയാണ് എന്നാണ് വിവരം. രണ്ടാമത്തെയാളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
പാപ്പനംകോട് ന്യൂ ഇന്ത്യ ഇൻഷുറൻസ് ഓഫീസിൽ വൻ തീപിടിത്തം ! ജീവനക്കാരിയടക്കം 2 പേർക്ക് ദാരുണാന്ത്യം pic.twitter.com/XIYthx7Axx
— Tatwamayi News (@TatwamayiNews) September 3, 2024
എന്താണ് തീപിടിത്തത്തിന്റെ കാരണം എന്നതിൽ വ്യക്തമല്ല. ഓഫീസ് പൂർണമായും കത്തിയനിലയിലാണ്. ഓഫീസിൽ സേവനത്തിനായെത്തിയ സ്ത്രീയാണ് മരിച്ച രണ്ടാമത്തെയാളെന്നാണ് വിവരം. മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് നിലവിലുള്ളത്

