Wednesday, December 17, 2025

നെടുമ്പാശേരിയില്‍ വന്‍ സ്വര്‍ണവേട്ട ;കാപ്‌സ്യൂള്‍ രൂപത്തില്‍ കടത്താൻ ശ്രമിച്ച 48 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി,കൊടുങ്ങല്ലൂര്‍ സ്വദേശി സഫീർ അറസ്റ്റിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട.ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച 1176 ഗ്രാം സ്വര്‍ണ്ണം ആണ് കൊടുങ്ങല്ലൂര്‍ സ്വദേശി സഫീറിൽ നിന്നും പോലീസ് പിടികൂടിയത്.കാപ്‌സ്യൂള്‍ രൂപത്തില്‍ കൊണ്ടുവന്ന സ്വർണ്ണം 48 ലക്ഷം രൂപയോളം വില വരുമെന്ന് കസ്റ്റംസ് വ്യക്തമാക്കി.ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ഒരു കിലോ സ്വര്‍ണവുമായി പാലക്കാട് സ്വദേശി റഷീദിനെയും പിടികൂടിയിരുന്നു

അതേസമയം കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒന്നരക്കോടിയുടെ സ്വര്‍ണമാണ് പിടിച്ചെടുത്തത്. കുറ്റിപ്പുറം സ്വദേശിയായ മുഹമ്മദ് ഇഷാഖ് ആണ് 42 ലക്ഷം രൂപയുടെ സ്വര്‍ണവുമായി പിടിയിലായത്. വാട്ടര്‍ ടാപ്പില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 814 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് ഇയാളില്‍ നിന്നും പിടികൂടിയത്. ഇയാള്‍ക്ക് പുറമെ കാസര്‍ഗോഡ് സ്വദേശി റാഷിദ്, മലപ്പുറം സ്വദേശി മുഹമ്മദ് ഷെഫീഖ് എന്നിവരില്‍ നിന്നായി 65 ലക്ഷം രൂപയുടെ സ്വര്‍ണ മിശ്രിതവും പിടികൂടി

Related Articles

Latest Articles