ന്യൂയോർക്ക്: പാക്കിസ്ഥാനിൽ വനിതകൾക്കെതിരെയുള്ള മനുഷ്യത്വ രഹിത പ്രവർത്തനങ്ങൾ തുടരുമ്പോൾ അതിനെതിരെ പ്രതികരിച്ച പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ഗുലാലൈ ഇസ്മയിൽ അമേരിക്കയിൽ അഭയംതേടി. അമേരിക്കയിലെ ബ്രൂക്ക്ലിനിലുള്ള സഹോദരിക്കൊപ്പമാണ് ഗുലാലൈയെന്ന് പാക് മാധ്യമമായ ദി ഡോൺ റിപ്പോർട്ടുചെയ്തു.
വനിതകളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുകയും പാക് സൈന്യത്തിനെതിരേ ശബ്ദമുയർത്തുകയുംചെയ്ത ഗുലാലൈ മാസങ്ങളോളം ഒളിവിൽക്കഴിഞ്ഞതിനുശേഷമാണ് അമേരിക്കയിലെത്തിയത്.ഗുലാലൈയുടെ പാസ്പോർട്ട് ഉൾപ്പെടെയുള്ളവ കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ കോടതി ആഭ്യന്തരവകുപ്പിന് അനുമതി നൽകിയതോടെയാണ് അവർ ഒളിവിൽപ്പോയത്. സർക്കാർവിരുദ്ധപ്രവർത്തനങ്ങൾ നടത്തുകയും കലാപത്തിന് ആഹ്വാനംചെയ്തുവെന്നും ആരോപിച്ച് നവംബറിൽ പാകിസ്താൻ ഇവർക്ക് യാത്രാവിലക്കേർപ്പെടുത്തിയിരുന്നു. ഇതിനെ ചോദ്യംചെയ്ത് ഗുലാലൈ നൽകിയ ഹർജിയിൽ ഇസ്ലാമാബാദ് ഹൈക്കോടതി അനുകൂലനിലപാടെടുക്കുകയും ഇവർക്കെതിരേയുള്ള യാത്രാവിലക്ക് നീക്കുകയുംചെയ്തു.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…