Categories: Kerala

അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം : അട്ടപ്പാടി വനത്തില്‍ തണ്ടര്‍ബോള്‍ട്ട് സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാലു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു പൊലീസ് മേധാവിക്ക് നോട്ടീസയച്ചു. മാവോയിസ്റ്റുകളെ കൊലപ്പെടുത്താനുണ്ടായ സാഹചര്യത്തെകുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷന്‍ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി രണ്ടാഴ്ച സമയമാണ് നല്‍കിയിട്ടുള്ളത്. അടുത്ത മാസം പന്ത്രണ്ടിന് വയനാട്ടിലെ കല്‍പ്പറ്റയില്‍ നടക്കുന്ന സിറ്റിംഗില്‍ ഈ കേസ് പരിഗണിക്കും.

അട്ടപ്പാടി വനത്തില്‍ തണ്ടര്‍ബോള്‍ട്ട് സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ സി.പി.ഐ (എം.എല്‍) കേന്ദ്ര കമ്മിറ്റി അംഗവും ഭവാനി ദളത്തിന്റെ തലവനുമായ സേലം സ്വദേശി മണിവാസമുള്‍പ്പടെ നാല് പേരാണ് മരിച്ചത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സ്ത്രീയാണ്. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചിട്ടുണ്ട്.മേലേമഞ്ചക്കണ്ടി ഊരിന് രണ്ടര കിലോമീറ്റര്‍ അകലെ വനമേഖലയിലെ കോഴിക്കല്ല് ഭാഗത്താണ് ഏറ്റുമുട്ടല്‍ നടന്നത്.

തിങ്കളാഴ്ച മരിച്ചവരുടെ ഇന്‍ക്വസ്റ്റ് വൈകിയതിനാല്‍ ചൊവ്വാഴ്ച രാവിലെയും മൃതദേഹങ്ങള്‍ കാട്ടില്‍ നിന്ന് മാറ്റിയിരുന്നില്ല. ഇന്നലെ രാവിലെ ഫോറന്‍സിക്, വിരലടയാള, ബാലസ്റ്റിക് വിദഗ്ദ്ധരും മെഡിക്കല്‍ സംഘവും റവന്യൂ, വനം ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം കടന്നുപോയി ഒരു മണിക്കൂറിന് ശേഷമാണ് വെടിവയ്പ്പുണ്ടായത്. സംഘത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് മേലേമഞ്ചക്കണ്ടി ഊരിലേക്ക് തിരിച്ചിറങ്ങി വെടിവയ്പ്പ് നടന്ന വിവരം ആദ്യം അറിയിച്ചത്.ഈ വെടിവയ്പ്പില്‍ മണിവാസകം കൊല്ലപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്.

admin

Recent Posts

ഭാരതത്തെ പ്രകീർത്തിച്ച് അമേരിക്ക |MODI|

ഭാരതത്തെ പ്രകീർത്തിച്ച് അമേരിക്ക |MODI|

14 mins ago

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

10 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

10 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

11 hours ago