Pink-Police-case-gov-against-court-Order
കൊച്ചി: പിങ്ക് പോലീസ് (Pink Police Controversy) എട്ടു വയസുകാരിയെ അപമാനിച്ച കേസിൽ കുട്ടിക്ക് നഷ്ടപരിഹാരം നൽകാനാകില്ലെന്ന് സംസ്ഥാന സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
നഷ്ടപരിഹാരം നൽകണമെന്ന കോടതിയുടെ നിർദ്ദേശം തള്ളിക്കൊണ്ടാണ് സർക്കാർ നീക്കം. നമ്പി നാരായണന്റെ കേസ് പോലെ പരിഗണിക്കണമെന്നും, എത്ര നഷ്ടപരിഹാരം നൽകാനാകുമെന്ന് അറിയിക്കണമെന്നും കേസ് അവസാനം പരിഗണിച്ച ദിവസം കോടതി സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു.
എന്നാൽ പെൺകുട്ടിയുടെ മൗലിക അവകാശങ്ങൾ ഒന്നും ലംഘിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രേഖാമൂലം സർക്കാർ ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്. കുട്ടിയുടെ മൗലിക അവകാശ ലംഘനം ഈ കേസിൽ ഉണ്ടായിട്ടില്ല, പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി എടുത്തിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥ ചെയ്ത തെറ്റിന് എടുക്കാൻ കഴിയാവുന്ന പരമാവധി ശിക്ഷ നൽകിയിട്ടുണ്ട്.
ഇനിയൊരു നടപടിയും ഉദ്യോഗസ്ഥയ്‌ക്കെതിരെ സാധ്യമല്ലെന്നും സർക്കാർ ഹൈക്കോടതിയിൽ ന്യായീകരിച്ചു. അതേസമയം നഷ്ടപരിഹാരം വേണമെങ്കിൽ പെൺകുട്ടിക്ക് സിവിൽ കേസുമായി മുന്നോട്ട് പോകാം. സിവിൽ കോടതിയിൽ ഇതുസംബന്ധിച്ച കേസ് നൽകുന്നതിന് തടസ്സമില്ലെന്നും സർക്കാർ പറയുന്നു. മാത്രവുമല്ല, നാല് സാക്ഷിമൊഴികളും ഈ റിപ്പോർട്ടിനൊപ്പം സർക്കാർ ഹാജരാക്കിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥ ഈ പെൺകുട്ടിക്ക് നേരെ മോശം വാക്കുകൾ ഉപയോഗിക്കുകയോ, മോശമായി പെരുമാറുകയോ ചെയ്തിട്ടില്ലെന്നാണ് ഈ നാല് സാക്ഷിമൊഴികളിലും പറയുന്നത്.
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…
മരത്തിലും കല്ലിലും കൊത്തിവെച്ച ചരിത്രം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിസ്മയം തീർക്കുന്ന വാസ്തുവിദ്യ, രാജഭരണകാലത്തെ കലാസൗന്ദര്യവും സാങ്കേതിക മികവും. തിരുവിതാംകൂർ രാജവംശത്തിന്റെ…
കേരളത്തിലെ സർക്കാർ നിയമനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംസ്ഥാന ആസൂത്രണ…
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…
ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…
തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…