INTER NATIONAL

നാശം വിതച്ച് ചുഴലിക്കാറ്റ്;തുടരെ വീശിയടിച്ചത് 11 തവണ,26 പേർക്ക് ദാരുണാന്ത്യം,ഭയന്ന് വിറച്ച് അമേരിക്ക

മിസിസിപ്പിലുണ്ടായ ചുഴലിക്കാറ്റിൽ ഭയന്ന് വിറച്ച് അമേരിക്ക.തുടർച്ചയായി 11 തവണയാണ് ചുഴലിക്കാറ്റ് ആഞ്ഞ് വീശിയത്. 26 പേർ മരിച്ചതായാണ് റിപ്പോർട്ട്. നാലുപേരെ കാണാതാവുകയും 20 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ചുഴലിക്കാറ്റിൽ നിരവധി കെട്ടിടങ്ങൾ തകർന്നു വീണു. നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.
മേഖലയിൽ പതിനൊന്ന് ചുഴലിക്കാറ്റുകൾ വീശിയടിച്ചെന്നാണ് റിപ്പോർട്ട്. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ പലപ്രദേശങ്ങളും ഇരുട്ടിലായി. റോഡ് ഗതാഗതം താറുമാറായി. തെക്കൻ സംസ്ഥാനങ്ങളിൽ അതിതീവ്ര മഴയാണ് അനുഭവപ്പെടുന്നത്.

113 കിലോമീറ്റർ വേഗത്തിലാണ് ചുഴലിക്കാറ്റ് വീശിയത്. സിൽവർ സിറ്റിയിലും റോളിങ് ഫോക്കിലും കനത്ത നാശനഷ്ടം ഉണ്ടായി. വിനോന, അമോറി പട്ടണങ്ങളിലും ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു.അലബാമയിൽ ശക്തമായ കാറ്റ് അനുഭവപ്പെട്ടു.ചുഴലിക്കാറ്റ്‌ നാശം വിതച്ച മേഖലയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അടിയന്തിര സഹായം പ്രഖ്യാപിച്ചു.

Anusha PV

Recent Posts

23 അടി ഉയരമുള്ള രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹം! പൗർണമിക്കാവിൽ പ്രതിഷ്ഠിക്കാനുള്ള ആദിപരാശക്തിയുടെ വിഗ്രഹം ബെംഗളുരുവിലെത്തി

തിരുവനന്തപുരം: വെങ്ങാനൂർ പൗർണമിക്കാവ് ബാല ത്രിപുരസുന്ദരിദേവീ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള ഭാരതത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹം ബെംഗളുരുവിലെത്തി…

14 mins ago

കോൺഗ്രസിന്റെ തനി നിറം ഇതാണ് !

ഷാബാനുകേസിൻ്റെ ഭാവിയായിരിക്കും രാമക്ഷേത്രവിധിക്കുമെന്ന് രാഹുല്‍ ഗാന്ധി

23 mins ago

കേരളത്തിലെ ഡ്രൈവിങ് ടെസ്റ്റ് അതി കഠിനം ! സംസ്ഥാനത്ത് ഇതര സംസ്ഥാന ലൈസൻസുകൾക്ക് ഇഷ്ടക്കാരേറുന്നു; ഡ്രൈവിംഗ് അറിയില്ലെങ്കിലും ലൈസൻസ് സംഘടിപ്പിച്ച് നൽകാൻ ഏജന്‍സികളും ഏജന്റുമാരും സജീവം; ഖജനാവിന് നഷ്ടം ലക്ഷങ്ങൾ

ഡ്രൈവിങ് ടെസ്റ്റ് കടുപ്പിച്ചതോടെ സംസ്ഥാനത്ത് ഇതരസംസ്ഥാന ലൈസന്‍സ് ഏജന്‍സികള്‍ വിലസുന്നുവെന്ന് പരാതി. മുമ്പും ഇത്തരത്തില്‍ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ലൈസന്‍സുകളെടുത്ത്…

40 mins ago

സിപിഎമ്മിന്റെ കൊടി ഇനി എയറിൽ , പിഴുതെറിഞ്ഞ് ജനങ്ങൾ

സിപിഎമ്മിന്റെ ഗു-ണ്ടാ-യി-സ-ത്തി-ൽ പൊറുതിമുട്ടി ജനങ്ങൾ ചെയ്തത് കണ്ടോ ? ഇതൊരു തുടക്കം മാത്രം, ദൃശ്യം കാണാം

1 hour ago

ഖലിസ്ഥാനികള്‍ക്കായി കുടിയേറ്റനിയമം മാറ്റിയിട്ടില്ലെന്ന് കാനഡ; ജയശങ്കറിന് മറുപടിയുമായി ഇമിഗ്രേഷന്‍ മന്ത്രി

ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതികള്‍ എന്നാരോപിക്കപ്പെടുന്നവരെ കാനഡയില്‍ അറസ്റ്റു ചെയ്ത സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ നിലപാടുകളോട് എതിര്‍പ്പുമായി…

1 hour ago

തിരുവല്ലയിൽ സ്‌കൂട്ടർ യാത്രികയെ വലിച്ചു താഴെയിട്ട മദ്യപാനി പിടിയിൽ ! പ്രതിയെ പോലീസ് വാഹനത്തിൽ കൈയ്യേറ്റം ചെയ്ത് പെൺകുട്ടിയുടെ ബന്ധുക്കൾ

തിരുവല്ലയിൽ സ്‌കൂട്ടർ യാത്രികയെ തടഞ്ഞു നിർത്തിയ ശേഷം വലിച്ചു താഴെയിട്ട് മദ്യപാനി. തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേർക്ക്…

2 hours ago